കോവിഡ്; പൊതു പ്രവേശന പരീക്ഷ ഒഴിവാക്കി കേന്ദ്ര സർവകലാശാലകൾ

By Staff Reporter, Malabar News
Central Universities -exams canceled
Representational Image
Ajwa Travels

ഡെൽഹി: കേന്ദ്ര സർവകലാശാലകളിലേക്ക് ഉള്ള 2021-22 വർഷത്തെ പൊതു പ്രവേശന പരീക്ഷ ഒഴിവാക്കി. കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്താണ് വിദ്യാർഥികൾക്കുള്ള പൊതു പ്രവേശന പരീക്ഷ ഒഴിവാക്കിയതെന്ന് യുജിസി അറിയിച്ചു.

അതേസമയം യുജിസി-പ്ളസ് ടു പരീക്ഷയിലെ മാർക്കുകൾ ആകും പ്രവേശനത്തിനായി ഇത്തവണ പരിഗണിക്കുക. സെപ്‌തംബർ 30 വരെ പ്രവേശനത്തിനായി അപേക്ഷിക്കാം.

ഒക്‌ടോബർ ഒന്നിനകം പുതിയ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ക്ളാസുകൾ ആരംഭിക്കാൻ യുജിസി മുഴുവൻ സർവകലാശാലകൾക്കും കോളേജുകൾക്കും കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.

കൂടാതെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ഉൾപ്പടെയുള്ള സ്‌കൂൾ ബോർഡുകൾ ജൂലൈ 31നകം ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ പ്രവേശന പ്രക്രിയ ആരംഭിക്കുമെന്നും യുജിസി വ്യക്‌തമാക്കി.

Read Also: പാര്‍ലമെന്റ് വർഷകാല സമ്മേളനം നാളെ തുടങ്ങും; ഇന്ധനവിലയും കോവിഡ് വീഴ്‌ചയും ആയുധമാക്കാൻ പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE