കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനം; പൊതു പരീക്ഷ ജൂലൈയിൽ

By Team Member, Malabar News
Entrance Exam For Central Universities Will Conduct On July
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ജൂലൈ ആദ്യവാരം നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഏപ്രിൽ ആദ്യവാരം മുതൽ അപേക്ഷകൾ ക്ഷണിച്ചു തുടങ്ങും. യുജിസി ചെയർമാൻ എം ജഗദീഷ് കുമാറാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

മുഴുവൻ കേന്ദ്ര സർവകലാശാലകളിലെയും ബിരുദ കോഴ്‌സുകൾക്ക് പൊതുപ്രവേശന പരീക്ഷ ഏർപ്പെടുത്തുമെന്നും, പ്രവേശന പരീക്ഷ പൊതു പ്ളാറ്റ്‌ഫോം ഒരുക്കുന്നതിനാൽ വിവിധ സർവകാലശാലകളുടെ പ്രവേശന പരീക്ഷകൾ ഒഴിവാക്കുമെന്നും യുജിസി ചെയർമാൻ വ്യക്‌തമാക്കിയിരുന്നു.

അതിനാൽ തന്നെ 45 കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കായിരിക്കും പ്രവേശന പരീക്ഷ നടത്തുക. കൂടാതെ വിവിധ സർവകലാശാലകളിലേക്ക് ഒരു പൊതുപരീക്ഷ നടത്തുന്നതിലൂടെ മാതാപിതാക്കൾക്ക് സാമ്പത്തിക ബാധ്യത കുറയ്‌ക്കാൻ കഴിയുമെന്നും യുജിസി വ്യക്‌തമാക്കി.

Read also: ലോകായുക്‌ത ഭേദഗതി ഓർഡിനൻസ്; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE