ലോകായുക്‌ത ഭേദഗതി ഓർഡിനൻസ്; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

By Staff Reporter, Malabar News
High Court
Ajwa Travels

കൊച്ചി: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിന് എതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ കഴിഞ്ഞയാഴ്‌ച സർക്കാർ നിലപാട് വ്യക്‌തമാക്കിയിരുന്നു. ലോകായുക്‌ത നിയമം ഭേദഗതി ചെയ്‌ത്‌ ഓർഡിനൻസിറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു നിലപാട്. ഓർഡിനൻസ് ഏത് സാഹചര്യത്തിൽ ഇറക്കിയെന്നത് പരിശോധിക്കാൻ കോടതിക്ക് അധികാരമില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

സർക്കാർ വാദങ്ങളെ എതിർത്ത് ഹരജിക്കാരനും മറുപടി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ലോകായുക്‌ത നിയമത്തിന്റെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്‌ത്‌ സർക്കാരിറക്കിയ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയും പൊതു പ്രവർത്തകനുമായ ആർഎസ് ശശികുമാറാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.

Read Also: വിഎസിനെതിരായ മാനനഷ്‌ടക്കേസ്; ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി, 10.10 ലക്ഷം നൽകാൻ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE