പ്രകോപനപരമായ പ്രഭാഷണങ്ങൾ വേണ്ട; കാസർഗോഡ് കേന്ദ്ര സർവകലാശാല സർക്കുലർ

By News Desk, Malabar News
central-university-kasargod
Representational Image
Ajwa Travels

കാസർഗോഡ്: പ്രകോപനപരമോ ദേശവിരുദ്ധമോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്ന് കാസർഗോഡ് കേന്ദ്ര സർവകലാശാല. ഇതു സംബന്ധിച്ച സർക്കുലർ സർവകലാശാലയിലെ വിവിധ വകുപ്പുകൾക്ക് നൽകി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടാൽ ശക്‌തമായ നടപടി ഉണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.

വൈസ് ചാൻസിലർ പ്രൊഫസർ എച്ച് വെങ്കിടേശ്വർലുവിന്റെ അംഗീകാരത്തോടെയാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ സർവകലാശാലയിലെ വകുപ്പ് മേധാവി സംഘപരിവാറിനെയും ആർഎസ്എസിനേയും വിമർശിച്ചത് വിവാദമായിരുന്നു.

രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാതെ കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്യുകയാണെന്നും ഇദ്ദേഹം ഒരു ഓൺലൈൻ ക്‌ളാസിൽ വിമർശിച്ചിരുന്നു. ഇതിനെത്തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങൾക്ക് ഒടുവിൽ അധ്യാപകനെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.

Must Read: കായിക മൽസരങ്ങളിൽ പങ്കെടുക്കാൻ അഫ്‌ഗാനിലെ വനിതകൾക്ക് താലിബാന്റെ വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE