കായിക മൽസരങ്ങളിൽ പങ്കെടുക്കാൻ അഫ്‌ഗാനിലെ വനിതകൾക്ക് താലിബാന്റെ വിലക്ക്

By Desk Reporter, Malabar News
Afgan-Women-Sports
Ajwa Travels

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ വനിതകളെ കായിക മൽസരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി അഫ്‌ഗാൻ പിടിച്ചെടുത്ത ഭീകരവാദ സംഘടനയായ താലിബാൻ. ഒരു കായിക ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് താലിബാന്‍ വിശദമാക്കിയത്.

കായിക മൽസരങ്ങളില്‍ പങ്കെടുക്കുമ്പോൾ മുഖവും ശരീരവും മറയ്‌ക്കാത്ത ഒരു സാഹചര്യം അവർ അഭിമുഖീകരിച്ചേക്കാം. സ്‌ത്രീകളെ ഇങ്ങനെ കാണാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. ഇത് മാദ്ധ്യമ യുഗമാണ്. ഫോട്ടോകളും വീഡിയോകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആളുകൾ അത് കാണാനും സാധ്യതയുണ്ട്. അതിനാൽ ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മൽസരത്തിലും സ്‌ത്രീകളെ പങ്കെടുക്കാൻ അനുവദിക്കാനാവില്ലെന്ന് താലിബാൻ സാംസ്‌കാരിക കമ്മീഷൻ ഡെപ്യൂട്ടി ചീഫ് അഹമ്മദുള്ള വാസിക് വിശദമാക്കി. എസ്ബിഎസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു താലിബാന്‍ ഇക്കാര്യം പറഞ്ഞത്.

“ഞങ്ങൾ ഞങ്ങളുടെ മതത്തിനായി പോരാടി. വിപരീത പ്രതികരണങ്ങൾ ഉണ്ടായാലും ഞങ്ങൾ ഇസ്‌ലാമിക മൂല്യങ്ങൾ മറികടക്കില്ല. ഞങ്ങളുടെ ഇസ്‌ലാമിക നിയമങ്ങൾ ഞങ്ങൾ ഉപേക്ഷിക്കില്ല. കായിക മൽസരങ്ങള്‍ സ്‌ത്രീകള്‍ക്ക് അവശ്യമുള്ളതായല്ല ഇസ്‌ലാം കണക്കാക്കുന്നത്. ഒരു കായിക മൽസരത്തിലും സ്‌ത്രീകള്‍ക്ക് അനുചിതമായ വസ്‌ത്രം ധരിക്കാനാവില്ല. അത് അനുവദിക്കില്ലെന്നും താലിബാന്‍ പറഞ്ഞു.

Most Read:  പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE