നാല് പേരുടെ കൈകൾ പരസ്യമായി വെട്ടിമാറ്റി താലിബാൻ

താലിബാൻ ഉദ്യോഗസ്‌ഥരെയും മതപുരോഹിതരെയും നാട്ടുകാരെയും സാക്ഷികളാക്കി മോഷണക്കേസ് പ്രതികളെ പരസ്യമായി വിചാരണ ചെയ്‌താണ്‌ കൈകൾ വെട്ടിമാറ്റുന്ന ശിക്ഷ നടപ്പിലാക്കിയത്.

By Central Desk, Malabar News
The Taliban publicly cut off the hands of four people
Image courtesy: AP/Ebrahim Noroozi
Ajwa Travels

കാബൂള്‍: പരസ്യമായി മനുഷ്യരുടെ കൈകൾ വെട്ടിമാറ്റിയും ചാട്ടവാറടി ശിക്ഷ നടപ്പിലാക്കിയതും താലിബാൻ അതിന്റെ ആശയാടിത്തറയുടെ തനിസ്വരൂപം വീണ്ടും പ്രകടമാക്കുന്നു. വൻ ജനക്കൂട്ടത്തിന് മുന്നിലാണ് ഒൻപത് പേരെ ചാട്ടവാറടിക്കുകയും നാല് പേരുടെ കൈകൾ പരസ്യമായി വെട്ടിമാറ്റുകയും ചെയ്‌തത്‌.

അന്തർദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ട വാർത്തയിൽ പറയുന്നത് അനുസരിച്ച്, ചൊവ്വാഴ്‌ചയാണ് ശിക്ഷ നടപ്പിലാക്കിയത്. കവർച്ചയും സ്വവർഗരതിയും ആരോപിച്ചാണ് കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്‌റ്റേഡിയത്തിൽ ഈ ശിക്ഷകൾ നടപ്പിലാക്കിയത്.

മനുഷ്യാവകാശ അഭിഭാഷകനും അഫ്‌ഗാൻ പുനരധിവാസ മന്ത്രിയുടെ മുൻ നയ ഉപദേഷ്‌ടാവും അഭയാർഥി മന്ത്രിയുമായ ഷബ്‌നം നസിമി ഇവയുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

“താലിബാൻ ഇന്ന് കാണ്ഡഹാറിലെ ഒരു ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ മോഷണക്കുറ്റം ആരോപിച്ച് കാണികളുടെ മുന്നിൽ വെച്ച് 4 പേരുടെ കൈകൾ വെട്ടിമാറ്റിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ന്യായമായ വിചാരണയും നടപടിക്രമങ്ങളും കൂടാതെ അഫ്‌ഗാനിസ്‌ഥാനിൽ ആളുകളെ തല്ലുകയും വെട്ടിമുറിക്കുകയും വധിക്കുകയും ചെയ്യുന്നു. മനുഷ്യാവകാശ ലംഘനമാണിത്,” – ഷബ്‌നം നസിമി ട്വീറ്റ് ചെയ്‌തു.

The Taliban publicly cut off the hands of four peopleഅഫ്‌ഗാൻ ഗവർണറുടെ ഓഫീസ് വക്‌താവ്‌ ഹാജി സായിദ് ആണ് വാർത്ത,  മാദ്ധ്യമങ്ങളെ അറിയിച്ചത്. ഡിസംബറിൽ താലിബാൻ, മറ്റൊരാളെ കൊന്ന കുറ്റത്തിന് ഒരാളെ പരസ്യമായി വധിച്ചിരുന്നു. ഇരയുടെ പിതാവിനെ കൊണ്ടാണ് റൈഫിൾ ഉപയോഗിച്ച് ഈ വധശിക്ഷ നടപ്പിലാക്കിയത്.

Most Read: സാമൂഹിക ബന്ധങ്ങൾ പക്ഷാഘാത സാധ്യത ഇല്ലാതാക്കുമെന്ന് പഠനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE