വനിതാ അവതാരകർ മുഖം മറയ്‌ക്കണം; താലിബാന്റെ പുതിയ നിർദ്ദേശം

By Syndicated , Malabar News
taliban-face-covering
Ajwa Travels

കാബൂൾ: അഫ്ഗാനിലെ വനിതാ അവതാരകർ പരിപാടി അവതരിപ്പിക്കുമ്പോൾ മുഖം മറയ്‌ക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ച് താലിബാൻ. ഇക്കാര്യം സ്‌ഥിരീകരിച്ച് രാജ്യത്തെ ആദ്യ 24 മണിക്കൂർ വാർത്താ ചാനലായ ‘ടോളോ ന്യൂസ്’ ട്വീറ്റ് ചെയ്‌തു.

പൊതുസ്‌ഥലങ്ങളിൽ സ്‍ത്രീകൾ മുഖം മറയ്‌ക്കണമെന്ന നിർദ്ദേശം വന്നു ദിവസങ്ങൾക്കകമാണ് നിയമം ചാനലുകളിലേക്കും വ്യാപിപ്പിച്ചത്. അതേസമയം താലിബാന്റെ പുതിയ ഉത്തരവിനെ നിരവധി പേർ അപലപിക്കുകയും വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിക്കുകയും
ചെയ്യുന്നുണ്ട്.

സ്‍ത്രീകളെ സ്‌ക്രീനിൽ നിന്ന് മാറ്റാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് ഐക്യരാഷ്‍ട്രസഭയിലെ ഗ്‌ളോബൽ കമ്മ്യൂണിക്കേഷൻസ് അണ്ടർ സെക്രട്ടറി ജനറൽ മെലിസ ഫ്‌ളെമിങ് ആരോപിച്ചു.

“വിദ്യാസമ്പന്നയായ സ്‍ത്രീയെ താലിബാൻ ഭയപ്പെടുന്നു. ആദ്യം സ്‌കൂൾ കുട്ടികളുടെ പഠനം നിർത്തി, ഇപ്പോൾ മാദ്ധ്യമങ്ങളെ ലക്ഷ്യമിടുന്നു. സ്‍ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ മാനിക്കണമെന്ന് താലിബാനോട് അഭ്യർഥിക്കുന്നു” -മെലിസ ട്വീറ്റ് ചെയ്‌തു.

Read also: ജമ്മുവിൽ തുരങ്കം തകർന്നു; ഒരു മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE