അൻവർ റഷീദ് ചിത്രത്തിൽ പ്രണവിനൊപ്പം കാളിദാസും

By News Bureau, Malabar News
Ajwa Travels

പ്രണവ് മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കാളിദാസ് ജയറാമും എത്തുന്നു. ഇതാദ്യമായാണ് പ്രണവും കാളിദാസും ഒന്നിച്ച് അഭിനയിക്കാൻ ഒരുങ്ങുന്നത്. സിനിമയ്‌ക്ക് ഇതുവരെ പേര് നിശ്‌ചയിച്ചിട്ടില്ല.

അഞ്‌ജലി മേനോനാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ‘ഉസ്‌താദ് ഹോട്ടൽ’ എന്ന സിനിമയ്‌ക്ക് ശേഷം അഞ്‌ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ തുടങ്ങുമെന്നാണ് വിവരം.

ചിത്രത്തിൽ നസ്രിയ നസീം നായികയായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വൈകാതെ പുറത്തു വിടുമെന്നാണ് വിവരം.

Most Read: ഐപിഎൽ; ചെന്നൈ ഇന്ന് ആർസിബിക്കെതിരെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE