ഐപിഎൽ; ചെന്നൈ ഇന്ന് ആർസിബിക്കെതിരെ

By News Bureau, Malabar News
Ajwa Travels

മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. മുംബൈ ഡിവൈ പാട്ടിൽ സ്പോർട്സ് അക്കാദമി സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം.

നാല് മൽസരങ്ങൾ തുടർച്ചയായി പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ അവസാന സ്‌ഥാനത്തുള്ള ചെന്നൈ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്. അതേസമയം, പുതിയ നായകനു കീഴിൽ നാലിൽ മൂന്ന് മൽസരങ്ങളും വിജയിച്ച് തകർപ്പൻ ഫോമിലുള്ള ബെംഗളൂരുവും വിജയ പ്രതീക്ഷയിലാണ്.

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തുടക്കമാണ് ഇത്. ബൗളിംഗ് ഡിപ്പാർട്ട്മെന്റ് താളം കണ്ടെത്താത്തത് തിരിച്ചടിയാണ്. മികച്ച പ്രകടനം നടത്തിവന്ന ഡ്വെയിൻ പ്രിട്ടോറിയസിനെ പുറത്തിരുത്തി കഴിഞ്ഞ കളിയിൽ ടീമിൽ ഉൾപ്പെടുത്തിയ മഹീഷ് തീക്ഷണ കൂടി മോശം പ്രകടനം നടത്തിയത് ചെന്നൈക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഋതുരാജ് ഗെയ്ക്‌വാദ്, അമ്പാട്ടി റായ്‌ഡു എന്നിവർ ഫോമിലല്ല. ധോണിയും ജഡേജയും അടക്കമുള്ള മറ്റ് താരങ്ങൾക്ക് സ്‌ഥിരതയില്ല.

മറുവശത്ത് ബെംഗളൂരു മികച്ച ഫോമിലാണ്. എന്നാൽ തങ്ങളുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച പേസർ ഹർഷൽ പട്ടേൽ ഇന്ന് കളിക്കാത്തത് ആർസിബിക്ക് തിരിച്ചടിയാണ്. സഹോദരിയുടെ മരണത്തെ തുടർന്ന് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഹർഷലിന്റെ അഭാവത്തിൽ സിദ്ധാർഥ് കൗളിനു നറുക്ക് വീണേക്കും. അതേസമയം ഫോമിലുള്ള അനുജ് റാവത്ത്, ഫാഫ് ഡുപ്ളെസി, വിരാട് കോഹ്‌ലി, ദിനേഷ് കാർത്തിക് എന്നിവർക്കൊപ്പം ഗ്ളെൻ മാക്‌സ്വെലിന്റെ തിരിച്ചുവരവ് ആർസിബിയുടെ ബാറ്റിംഗ് നിരയെ കരുത്തുറ്റതാക്കുന്നു.

Most Read: ജാർഖണ്ഡിലെ കേബിൾ കാർ അപകടം; കുടുങ്ങി കിടന്ന മുഴുവൻ പേരെയും രക്ഷപ്പെടുത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE