ട്വിന്റി 20 ടീമിനെ പ്രഖ്യാപിച്ചു; ശ്രേയസ് അയ്യർ ക്യാപ്റ്റൻ, സൂര്യകുമാർ യാദവ് പുറത്ത്

സൂര്യകുമാർ യാദവിന് പകരമാണ് ശ്രേയസ് ക്യാപ്‌റ്റൻസി ഏറ്റെടുത്തത്.

By Senior Reporter, Malabar News
Shreyas Iyer
ശ്രേയസ് അയ്യർ

മുംബൈ: അയർലൻഡ്, ഇംഗ്ളണ്ട് ടീമുകൾക്കെതിരെ ട്വിന്റി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ട്വിന്റി20 ക്യാപ്‌റ്റനായി പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവിന് പകരമാണ് ശ്രേയസ് ക്യാപ്‌റ്റൻസി ഏറ്റെടുത്തത്.

സമീപകാലത്ത് ഫോം കണ്ടെതാതെ വിഷമിച്ച സൂര്യകുമാർ യാദവ് ടീമിൽ പോലും ഇടം നേടിയില്ല. മുംബൈയിൽ നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം ബിസിസിഐ ചീഫ് സെലക്‌ടർ അജിത് അഗാർക്കർ, സെക്രട്ടറി ദേവ്ജിത് സൈകിയ എന്നിവർ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്.

15കാരൻ വൈഭവ് സൂര്യവംശി മൂന്ന് ടീമുകളിലും ഇടം നേടി. 16 കളികളിൽ നിന്ന് 776 റൺസെടുത്ത വൈഭവ് ടൂർണമെന്റിലെ ടോപ് സ്‌കോററായിരുന്നു. ഓറഞ്ച് ക്യാമ്പ്, എമർജിങ് പ്ളേയർ, സൂപ്പർ സ്ട്രൈക്കർ തുടങ്ങിയ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയതോടെയാണ് വൈഭവന്റെ ടീം സെലക്ഷൻ വേഗത്തിലായത്. സഞ്‌ജു സാംസണും മൂന്ന് ടീമുകളിലും ഇടം നേടി.

ജസ്പ്രീത് ബുംറയെ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രിൻസ് യാദവ് ഏഷ്യൻ ഗെയിംസ് ടീമിൽ ഇല്ല. 2023 ഡിസംബറിൽ ഓസ്‌‌ട്രേലിയക്കെതിരെയാണ് ശ്രേയസ് ഇന്ത്യൻ ജഴ്‌സിയിൽ ഒടുവിൽ ട്വിന്റി 20 മൽസരം കളിച്ചത്. തിലക് വർമയാണ് മൂന്ന് ടീമുകളുടെയും വൈസ് ക്യാപ്റ്റൻ.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE