ഗുജറാത്ത് ടൈറ്റൻസിനെ വീഴ്‌ത്തി, ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് ആർസിബി

വെറും 42 പന്തിൽ ഒമ്പത് ഫോറുകളും മൂന്ന് സിക്‌സറുകളും സഹിതം പുറത്താകാതെ 75 റൺസ് നേടിയ വിരാട് കോലിയുടെ വെടിക്കെട്ട് പ്രകടനമാണ് ബെംഗളൂരുവിനെ വിജയകിരീടം ചൂടിച്ചത്.

By Senior Reporter, Malabar News
Royal Challengers Bengaluru
Royal Challengers Bengaluru (Image Courtesy: The Economic Times)

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെ അഞ്ചുവിക്കറ്റിന് കീഴടക്കി ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. വെറും 42 പന്തിൽ ഒമ്പത് ഫോറുകളും മൂന്ന് സിക്‌സറുകളും സഹിതം പുറത്താകാതെ 75 റൺസ് നേടിയ വിരാട് കോലിയുടെ വെടിക്കെട്ട് പ്രകടനമാണ് ബെംഗളൂരുവിനെ വിജയകിരീടം ചൂടിച്ചത്.

തന്റെ ഐപിഎൽ കരിയറിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ചറി കുറിച്ച കോലിയുടെ മികവിൽ, 156 റൺസെന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന ആർസിബി 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 161 റൺസെടുത്താണ് വിജയം ഉറപ്പിച്ചത്. ചെന്നൈ സൂപ്പർ കിങ്‌സിനും മുംബൈ ഇന്ത്യൻസിനും ശേഷം തുടർച്ചയായി ഐപിഎൽ കിരീടം നേടുന്ന മൂന്നാമത്തെ ടീമായും ആർസിബി മാറി.

ഇതോടെ മഹേന്ദ്ര സിങ് ധോനിക്കും രോഹിത് ശർമയ്‌ക്കും ശേഷം ഐപിഎല്ലിൽ തുടർകിരീടം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനെന്ന ചരിത്രനേട്ടം രജത് പാട്ടിദാർ സ്വന്തമാക്കി. വെങ്കടേഷ് അയ്യരും വിരാട് കോലിയും പവർപ്ളേ ഓവറുകളിൽ ഗുജറാത്ത് ബൗളർമാരെ അടിച്ചൊതുക്കി. റഷീദ് ഖാൻ എറിഞ്ഞ രണ്ടാം ഓവറിൽ 18 റൺസാണ് അയ്യർ അടിച്ചെടുത്തത്.

മൂന്നാം ഓവറിൽ 13 റൺസും നാലാം ഓവറിൽ കോലി 19 റൺസും കണ്ടെത്തിയതോടെ ആർസിബി സ്കോർ വെറും നാല് ഓവറിൽ 55ൽ എത്തി. എന്നാൽ അഞ്ചാം ഓവറിൽ 16 പന്തിൽ 32 റൺസെടുത്ത വെങ്കടേഷ് അയ്യരെ പുറത്താക്കി ഗുജറാത്ത് ആദ്യ ബ്രേക്ക്ത്രൂ നേടി. തൊട്ടുപിന്നാലെ ഒരു റൺ മാത്രമെടുത്ത് ദേവദത്ത് പടിക്കലും മടങ്ങി.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE