സൗജന്യ വാക്‌സിൻ; പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ബാനർ വെക്കാൻ യുജിസി നിർദ്ദേശം

By Desk Reporter, Malabar News
narendra-modi-east-asia-summitt
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ബാനർ വെക്കാൻ യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മീഷന്‍ (യുജിസി) നിർദ്ദേശം. സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ബാനര്‍ വെക്കാൻ ആവശ്യപ്പെട്ട് ഞായറാഴ്‌ച യുജിസിയുടെ കത്ത് ലഭിച്ചു.

പോസ്‌റ്ററില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോക്കൊപ്പം ‘എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിൻ, ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ക്യാംപയിൻ, നന്ദി പിഎം മോദി‘ (“Vaccines for all, free for all, world’s largest free vaccination campaign, Thank you, PM Modi) എന്നാണ് എഴുതേണ്ടതെന്ന് കത്തിൽ പറയുന്നു.

ജൂണ്‍ 21 മുതലാണ് രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിൻ നൽകാൻ തുടങ്ങിയത്. നേരത്തെ രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഇത്തരത്തില്‍ പൊതുഇടങ്ങളില്‍ ബാനര്‍ സ്‌ഥാപിക്കാന്‍ കേന്ദ്ര സ്‌ഥാപനങ്ങള്‍ക്ക് നിർദ്ദേശം ഉണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്യുന്നത്. റെയില്‍വേ വൃത്തങ്ങള്‍ക്ക് ഇത്തരം സന്ദേശം ലഭിച്ചതായി സ്‌ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

യുജിസി നിർദ്ദേശം പാലിച്ച് ഡെൽഹി യൂണിവേഴ്‌സിറ്റി നോര്‍ത്ത്, സൗത്ത് ക്യാംപസുകളില്‍ ബോര്‍ഡ് സ്‌ഥാപിക്കുമെന്ന് വൈസ് ചാന്‍സിലര്‍ പിസി ജോഷി അറിയിച്ചു. ഡെൽഹിയിലെ ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയും ഇത്തരം ഒരു സന്ദേശം ലഭിച്ചതായി സ്‌ഥിരീകരിച്ചു. ഇന്ന് ഇത് സംബന്ധിച്ച തീരുമാനം എടുക്കുമെന്നാണ് ഇവര്‍ അറിയിച്ചത്. വിവിധ ഐഐടികള്‍ക്കും യുജിസി നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

Most Read:  വിഡി സതീശന്‍ ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE