കോവിഡ് വാക്‌സിന്റെ കരുതൽ ഡോസ്; ഇടവേള 6 മാസമായി കുറയ്‌ക്കാൻ ശുപാർശ

By Team Member, Malabar News
Recommentation To Reduce The Gap Of Taking Precuation Dose To 6 Months
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ കരുതൽ ഡോസ് സ്വീകരിക്കാനുള്ള ഇടവേള 6 മാസമായി കുറക്കാൻ ശുപാർശ. കേന്ദ്ര സർക്കാരിന്റെ വാക്‌സിനേഷനായുള്ള ഉപദേശക സമിതിയാണ് ശുപാർശ ചെയ്‌തിരിക്കുന്നത്‌. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 9 മാസത്തിന് ശേഷമാണ് കരുതൽ ഡോസ് നൽകുന്നത്. ഈ ഇടവേള ആറ് മാസമായി കുറയ്‌ക്കാനാണ് ശുപാർശ.

ജൂൺ 29ആം തീയതി ചേരുന്ന വിദഗ്‌ധ സമിതി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. നേരത്തെ വിദേശത്തേക്ക് യാത്ര ചെയ്യേണ്ടവർക്ക് കോവിഡ് കരുതൽ ഡോസ് മൂന്ന് മാസത്തെ ഇടവേളയിൽ സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.

നിലവിൽ രാജ്യത്ത് 18 വയസിന് മുകളിൽ ഉള്ള എല്ലാവർക്കും കരുതൽ ഡോസ് സ്വീകരിക്കാൻ അനുമതിയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊതുജനങ്ങൾ വലിയ താൽപര്യം കാണിക്കുന്നില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കരുതൽ ഡോസ് സ്വീകരിക്കാനുള്ള ഇടവേള കുറയ്‌ക്കാൻ അധികൃതർ ശുപാർശ ചെയ്‌തത്‌.

Read also: അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്‌തു; യുവതിക്ക് ക്രൂരമർദ്ദനം-കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE