രാജ്യത്ത് 18 വയസിന് മുകളിൽ ഉള്ളവർക്ക് സൗജന്യ കോവിഡ് ബൂസ്‌റ്റർ ഡോസ്

By Team Member, Malabar News
Free Covid Booster Dose For People Who Above Age 18 In India

ന്യൂഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് സർക്കാർ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. നാളെ മുതൽ 75 ദിവസത്തേക്കാണ് കരുതൽ ഡോസ് രാജ്യത്ത് സൗജന്യമായി വിതരണം ചെയ്യുക. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവം പ്രമാണിച്ചാണ് ഇതെന്നും മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്‌തമാക്കി.

അതേസമയം സ്വകാര്യ ആശുപത്രികളിൽ നിന്നും കരുതൽ ‍ഡോസ് എടുക്കുന്നവർ പണം നൽകണം. രാജ്യത്ത് നിലവിൽ കോവിഡ് മുന്നണിപ്പോരാളികൾ, 60 വയസിന് മുകളിലുള്ളവർ എന്നിവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി കരുതൽ ഡോസ് നൽകുന്നുണ്ട്.

18–59 പ്രായപരിധിയിലുള്ള 77 കോടി ജനങ്ങളിൽ ഒരു ശതമാനത്തിൽ താഴെയാണു കരുതൽ ഡോസ് എടുത്തവർ. 60 വയസിന് മുകളിലുളളവരും കോവിഡ് മുൻനിര പോരാളികളും അടങ്ങിയ 16 കോടിപ്പേരിൽ 26 ശതമാനം പേരും കരുതൽ ഡോസ് എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് എടുത്ത് 6 മാസങ്ങൾക്ക് ശേഷമാണ് കരുതൽ ഡോസ് എടുക്കേണ്ടത്. നേരത്തെ ഇത് 9 മാസമായിരുന്നു.

Read also: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഒരാണ്ട്; ഇനിയും കുറ്റപത്രം നൽകാതെ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE