കരാറിലെത്താൻ വൈകി, ഇറാൻ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി ട്രംപ്

ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾ ഉടനുണ്ടാകുമെന്ന സൂചനയും ട്രംപ് നൽകി. ഇറാനിലെ ഊർജ നിലയങ്ങൾ, പാലങ്ങൾ തുടങ്ങിയ അടിസ്‌ഥാന സൗകര്യങ്ങൾക്കുമേൽ പുതിയ ആക്രമണം നടത്താനുള്ള ഉത്തരവ് ട്രംപ് ഉടൻ പുറപ്പെടുവിച്ചേക്കുമെന്നാണ് വിവരം.

By Senior Reporter, Malabar News
donald-trump

വാഷിങ്ടൻ: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്ന സാഹചര്യത്തിൽ ഇറാന് കർശന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. കരാറിൽ എത്തിച്ചേരാൻ ഇറാൻ വൈകുന്നതിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് കരാറിൽ എത്തിച്ചേരുന്നതിൽ ഇറാൻ വരുത്തുന്ന കാലതാമസത്തെ ട്രംപ് വിമർശിക്കുന്നത്. അതിനുള്ള പ്രത്യാഘാതം അവർ അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകുകയ്യും ചെയ്‌തിട്ടുണ്ട്‌. ഇറാന്റെ സൈന്യം അകെ താറുമാറായിക്കഴിഞ്ഞു. അവരുടെ നാവിക, വ്യോമസേനകൾ ഇപ്പോൾ നിലവിൽപ്പോലുമില്ല. അവരെ സമ്പൂർണമായി പരാജയപ്പെടുത്തിയെന്നും ട്രംപ് അവകാശപ്പെട്ടു.

നയതന്ത്രത്തിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ഇറാൻ പരാജയപ്പെട്ടതായി ട്രംപ് ആരോപിച്ചു. അവർക്ക് ഏറെ ഗുണകരമാകുന്ന ഒരു കരാറിന് വേണ്ടിയുള്ള ചർച്ചകൾ നടത്താൻ അവർ ഒരുപാട് സമയമെടുത്തു. ഇനി അവർ അതിന് വില കൊടുക്കേണ്ടി വരുമെന്നും ട്രംപ് കുറിപ്പിൽ കൂട്ടിച്ചേർത്തു.

ഇറാനെ ‘മിഡിൽ ഈസ്‌റ്റിലെ വഴക്കാളി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അവരുടെ സൈനികശേഷി ദുർബലപ്പെട്ടതായി അവകാശപ്പെടുകയും ചെയ്‌തു. ‘മിഡിൽ ഈസ്‌റ്റിലെ വഴക്കാളി മരിച്ചു’ എന്നായിരുന്നു ട്രംപിന്റെ പരാമർശം.

അതേസമയം, ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾ ഉടനുണ്ടാകുമെന്ന സൂചനയും ട്രംപ് നൽകി. ഇറാനിലെ ഊർജ നിലയങ്ങൾ, പാലങ്ങൾ തുടങ്ങിയ അടിസ്‌ഥാന സൗകര്യങ്ങൾക്കുമേൽ പുതിയ ആക്രമണം നടത്താനുള്ള ഉത്തരവ് ട്രംപ് ഉടൻ പുറപ്പെടുവിച്ചേക്കുമെന്നാണ് വിവരം.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE