ന്യൂഡെൽഹി: 18 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ഇന്ന് മുതൽ നടക്കും. ഇന്ന് മുതൽ അടുത്ത 75 ദിവസത്തേക്കാണ് സൗജന്യ വിതരണം നടത്തുക. വാക്‌സിനേഷൻ അമൃത് മഹോൽസവ് എന്ന പേരിലാണ് ഈ സൗജന്യ ബൂസ്‌റ്റർ ഡോസ് വിതരണം നടത്തുന്നത്. രാജ്യത്ത് സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയായിരിക്കും സൗജന്യമായി ബൂസ്‌റ്റർ ഡോസ് ലഭിക്കുക.
സ്വകാര്യ ആശുപത്രികളിൽ നിന്നും കരുതൽ വാക്‌സിൻ എടുക്കുന്നവർ പണം നൽകേണ്ടി വരും. നിലവിൽ രാജ്യത്ത് 60 വയസിന് മുകളിൽ ഉള്ളവർ, കോവിഡ് മുന്നണിപ്പോരാളികൾ എന്നിവർക്കാണ് സൗജന്യമായി കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യുന്നത്.
Read also: സിനിമാ മേഖലയിലെ പ്രതിസന്ധി; ഫിലിം ചേംബറിന്റെ യോഗം ഇന്ന് കൊച്ചിയിൽ