സിനിമാ മേഖലയിലെ പ്രതിസന്ധി; ഫിലിം ചേംബറിന്റെ യോഗം ഇന്ന് കൊച്ചിയിൽ

By Trainee Reporter, Malabar News
Film Chamber meeting in Kochi today
Representational Image

കൊച്ചി: സിനിമാ മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഫിലിം ചേംബറിന്റെ അധ്യക്ഷ്യതയിൽ ഇന്ന് കൊച്ചിയിൽ യോഗം ചേരും. സിനിമാ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് വിശദമായി ചർച്ച ചെയ്യുന്നതിനാണ് യോഗം.

അഭിനേതാക്കളുടെ സംഘടനായ അമ്മ, സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക എന്നിവയുടെ ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ തിയേറ്ററുകളിൽ എത്തിയ 74 ചിത്രങ്ങളിൽ ആറ് ചിത്രങ്ങൾ മാത്രമാണ് വിജയം നേടിയത്.

ഈ സാഹചര്യത്തിൽ താരങ്ങൾ പ്രതിഫലം കുറക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ നിർമാതാക്കൾ യോഗത്തിൽ ആവശ്യപ്പെടും. പൊതുധാരണക്ക് വിരുദ്ധമായി ചിത്രങ്ങൾ ഒടിടിക്ക് നൽകുന്നതിലും ഒരു വിഭാഗത്തിന് അമർഷമുണ്ട്.

Most Read: മഴ ശക്‌തം; ദേവികുളം താലൂക്കിലും നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലും ഇന്ന് അവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE