മരക്കാർ തിയേറ്ററിലേക്ക്; ഡിസംബർ 2ന് പ്രദർശനത്തിന് എത്തും

By Team Member, Malabar News
Marakkar Arabikkadalinte Simham Release On December 2 At Theaters
Ajwa Travels

തിരുവനന്തപുരം: ഡിസംബർ 2ആം തീയതി മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിലെത്തും. മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. തിയേറ്റർ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബര്‍ പ്രസിഡണ്ട് സുരേഷ് കുമാര്‍, ഷാജി എന്‍ കരുണ്‍, വിജയകുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

എല്ലാ തീയറ്ററുകളിലും സിനിമ പ്രദര്‍പ്പിക്കാനാണ് തീരുമാനമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. രണ്ടാം തരംഗത്തിന് ശേഷം തുറന്ന തിയേറ്ററുകളിലേക്ക് കാണികളെ എത്തിക്കുന്നതിന് മരക്കാർ പോലെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ ആവശ്യമാണെന്നാണ് വലിയ വിഭാഗവും അഭിപ്രായപ്പെടുന്നത്. ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാൻ സമ്മതിച്ചതോടെ മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ സര്‍ക്കാരിനോട് വലിയ സഹകരണമാണ് ചെയ്‌തതെന്നും മന്ത്രി പറഞ്ഞു.

സിനിമാ സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ 2021 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സിനിമാ ടിക്കന്മിലേക്കുള്ള വിനോദ നികുതി ഒഴിവാക്കാന്‍ ഉത്തരവായി. തിയേറ്ററുകൾ അടഞ്ഞകാലത്തെ വൈദ്യുതി തുകയ്‌ക്ക്‌ ഇളവ് നല്‍കുകയും ചെയ്യും. ഇത് 6 ഗഡുക്കളായി അടച്ചാല്‍ മതിയാകും.

Read also: തീവ്രന്യൂനമർദ്ദം തീരത്തേക്ക് നീങ്ങുന്നു; ആന്ധ്രാ-തമിഴ്‌നാട് തീരം തൊടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE