75 ദിവസത്തെ പ്രത്യേക യജ്‌ഞം; എല്ലാവർക്കും സൗജന്യ കോവിഡ് ബൂസ്‌റ്റർ ഡോസ്

By Desk Reporter, Malabar News
75 days of special drive; Free covid booster dose for everyone
Representational Image
Ajwa Travels

ന്യൂഡെൽഹി: വെള്ളിയാഴ്‌ച മുതൽ അടുത്ത 75 ദിവസം പ്രായപൂർത്തിയായ എല്ലാ പൗരൻമാർക്കും കോവിഡ് വൈറസ് വാക്‌സിന്റെ സൗജന്യ ബൂസ്‌റ്റർ ഡോസുകൾ നൽകുമെന്ന് കേന്ദ്ര സർക്കാർ. പ്രത്യേക വാക്‌സിനേഷൻ യജ്‌ഞത്തിലൂടെ സർക്കാർ കേന്ദ്രങ്ങൾ വഴി വാക്‌സിൻ ലഭിക്കുമെന്ന് അധികൃതർ ബുധനാഴ്‌ച അറിയിച്ചു.

ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് സർക്കാരിന്റെ ‘ആസാദി കാ അമൃത് മഹോൽസവ്’ ആഘോഷങ്ങളുടെ ഭാഗമായാണ് മൂന്നാം-ഡോസ് വിതരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നത്. ഇതുവരെ, 18-59 പ്രായത്തിലുള്ള 77 കോടി ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് മുൻകരുതൽ ഡോസ് സ്വീകരിച്ചത്.

എന്നിരുന്നാലും, 60 വയസും അതിൽ കൂടുതലുമുള്ള യോഗ്യരായ 16 കോടി ജനസംഖ്യയുടെ 26 ശതമാനവും ആരോഗ്യ സംരക്ഷണ, മുൻനിര തൊഴിലാളികളും ബൂസ്‌റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട് ചെയ്‌തു.

Most Read:  ശ്രീലങ്കയില്‍ പ്രതിഷേധം ശക്‌തം; പ്രധാനമന്ത്രിയുടെ ഓഫിസും കൈയ്യടക്കി പ്രതിഷേധക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE