വിഡി സതീശന്‍ ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും

By News Desk, Malabar News
MalabarNews_vd satheesan rahul gandhi
Ajwa Travels

ഡെൽഹി: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് ഡെല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും. ഉച്ചയ്‌ക്ക്‌ 12 മണിയോടെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്‌ച. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തിരഞ്ഞെടുത്തതില്‍ ഗ്രൂപ്പ് നേതാക്കള്‍ക്കുള്ള അതൃപ്‌തി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നത്.

നേതൃത്വത്തില്‍ അഴിച്ചുപണി പൂര്‍ത്തിയായതോടെ സംസ്‌ഥാന കോണ്‍ഗ്രസില്‍ ഏകോപനം ലക്ഷ്യമിട്ടാണ് ഹൈക്കമാന്‍ഡിന്റെ നീക്കങ്ങള്‍. നാളെ തിരുവനന്തപുരത്ത് രാഷ്‌ട്രീയ കാര്യ സമിതി ചേരുന്നതിനു മുന്നോടിയായി രാഹുല്‍ ഗാന്ധിയെ കാണാനുള്ള തീരുമാനം ഏറെ രാഷ്‌ട്രീയ പ്രാധാന്യമുള്ളതാണ്. ഗ്രൂപ്പ് വിഷയമാകും പ്രധാനമായും ചര്‍ച്ചയ്‌ക്ക്‌ വരിക.

രാഹുലിനെ കാണാന്‍ ഡെല്‍ഹിയില്‍ എത്തിയ വിഡി സതീശന്‍ മുതിര്‍ന്ന നേതാവ് എകെ ആന്റണി, കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍ എന്നിവരുമായും കൂടിക്കാഴ്‌ച നടത്തി ഇന്ന് രാത്രിയോടെ മടങ്ങും. അടുത്ത ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കളും ഡെല്‍ഹിയിലെത്തും. കഴിഞ്ഞ ആഴ്‌ച രമേശ് ചെന്നിത്തലയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

National News: രാജ്യത്തെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് ശരദ് പവാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE