നിർബന്ധിത വാക്‌സിനേഷൻ പാടില്ല; ഉത്തരവുമായി സുപ്രീം കോടതി

By Team Member, Malabar News
No One Can Be Forced To Get Vaccinated Said Supreme Court

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി ആരെയും നിബന്ധിക്കരുതെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. വ്യക്‌തിയുടെ ശാരീരിക സമഗ്രതക്കുള്ള അവകാശത്തില്‍ വാക്‌സിനേഷൻ സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അവകാശവും ഉൾപ്പെടുന്നുണ്ടെന്നും, ആളുകൾക്ക് അത് നിരസിക്കാനുള്ള അവകാശവും ഉണ്ടെന്നും കോടതി വ്യക്‌തമാക്കി.

എല്‍ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചിന്റെതാണ് സുപ്രധാന ഉത്തരവ്. സംസ്‌ഥാനങ്ങളിലെ വാക്‌സിനേഷൻ മാനദണ്ഡം ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹരജിയിലാണ് നിർണായക നിർദ്ദേശം. വാക്‌സിനുകളുടെ ക്ളിനിക്കൽ പരീക്ഷണ ഫലം ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. വാക്‌സിന്‍ എടുക്കാത്തവരില്‍ നിന്ന് കോവിഡ് പകരാനുള്ള സാധ്യത, വാക്‌സിന്‍ എടുത്തവരില്‍ നിന്നുള്ള പകര്‍ച്ചാ സാധ്യതയേക്കാള്‍ കൂടുതലാണെന്ന് കാണിക്കാനുള്ള മതിയായ രേഖകൾ സർക്കാരുകൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കൂടാതെ വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് സംസ്‌ഥാനങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ  അവസാനിപ്പിക്കണമെന്നും കോടതി വ്യക്‌തമാക്കി. എന്നാൽ പകർച്ചവ്യാധി വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ഭാവിയിൽ സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ ഈ ഉത്തരവ് ബാധിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

Read also: സിൽവർ ലൈൻ ബദൽ സംവാദം; പങ്കെടുക്കുന്നതിൽ വ്യക്‌തത നൽകാതെ കെ റെയിൽ എംഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE