സിൽവർ ലൈൻ ബദൽ സംവാദം; പങ്കെടുക്കുന്നതിൽ വ്യക്‌തത നൽകാതെ കെ റെയിൽ എംഡി

By Trainee Reporter, Malabar News
silverline-k-rail
Representational Image
Ajwa Travels

തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സിൽവർ ലൈൻ ബദൽ സംവാദത്തിൽ പങ്കെടുക്കുന്നതിൽ വ്യക്‌തത നൽകാതെ കെ റെയിൽ എംഡി. സംവാദത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള നിലപാട് നാളെ അറിയിക്കാമെന്നാണ് എംഡി അജിത്കുമാർ സമിതിയെ അറിയിച്ചത്.

അതേസമയം, അജിത്കുമാറിന്റെ പേര് ചേർത്ത് നോട്ടീസുമായി മുന്നോട്ട് പോവുകയാണ് സമിതി. സിൽവർ ലൈൻ ബദൽ സംവാദം മെയ് നാലിനാണ് സംഘടിപ്പിക്കുന്നത്. പദ്ധതിയെ എതിർക്കുന്ന പാനലിൽ അലോക് കുമാർ വർമ, ജോസഫ് സി മാത്യു, ശ്രീധർ രാധാകൃഷ്‌ണൻ, ആർവിജി മേനോൻ എന്നിവർ ബദൽ സംവാദത്തിൽ പങ്കെടുക്കും.

അനുകൂലിക്കുന്നവരിൽ കുഞ്ചറിയ പി ഐസക്, രഘുചന്ദ്രൻ നായർ, കെ റെയിൽ എംഡി അല്ലെങ്കിൽ കെ റെയിൽ ചുമതലപ്പെടുത്തിയ വ്യക്‌തി എന്ന നിലയിലാണ് നോട്ടീസ്. മുഖ്യമന്ത്രിക്കും സർക്കാർ പ്രതിനിധികൾക്കും കെ റെയിലിന് വേണ്ടി പഠനം നടത്തിയ സിസ്ട്രക്കും ക്ഷണക്കത്ത് നൽകിയിട്ടുണ്ടെങ്കിലും പങ്കെടുക്കുന്നതിൽ ഇതുവരെ സമിതിക്ക് മറുപടി നൽകിയിട്ടില്ല.

Most Read: മൂല്യനിർണയം ബഹിഷ്‌കരിച്ചത് ബോധപൂർവം; പരീക്ഷ അട്ടിമറിക്കാൻ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE