സിൽവർ ലൈൻ; ‘തൽക്കാലം മുന്നോട്ടില്ല, ഒരുകാലം അനുമതി നൽകേണ്ടിവരും’- മുഖ്യമന്ത്രി

By Trainee Reporter, Malabar News
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി തൽക്കാലം മുന്നോട്ട് പോകാനില്ലെന്നും, എന്നാൽ ഒരു കാലം ഇതിന് അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിക്കാത്തത് തടസമാണ്. കെ റെയിൽ ഇടതു സർക്കാർ മാത്രം വിചാരിച്ചാൽ നടപ്പിലാക്കാൻ കഴിയില്ല. എന്നാൽ, ഒരുനാൾ അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം ഇപ്പോൾ അനുകൂലമായി പ്രതികരിക്കുന്നില്ല. കണ്ണൂർ വിമാനത്താവളം വികസിക്കാത്തത് കേന്ദ്ര സർക്കാരിന്റെ നയം മൂലമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പുതിയ സർവീസുകൾ അനുവദിക്കില്ലെന്ന് പറയുന്നത് കേന്ദ്രത്തിന് പ്രത്യേക സുഖം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നും ഏശാതിരിക്കുമ്പോൾ കൂടുതൽ വാശിയോടെ ഇറങ്ങുകയാണ് കേന്ദ്രം. കെ റെയിലിനെ എതിർത്തവർ വന്ദേഭാരത് വന്നപ്പോൾ കാണിച്ചത് എന്താണ്? ജനമനസാണ് വന്ദേഭാരത് വന്നപ്പോൾ കണ്ടതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

മാദ്ധ്യമപ്രവർത്തകർക്ക് എതിരെയും അദ്ദേഹം രൂക്ഷവിമർശനം നടത്തി. ചില മാദ്ധ്യമങ്ങൾ എല്ലാ നേരും നെറിയും ഉപേക്ഷിക്കുന്നു. ഏത് കാര്യത്തെയും എതിർക്കുന്നു. ജനങ്ങൾക്ക് എൽഡിഎഫിൽ വിശ്വാസമുണ്ട്. ഈ ജനമനസിനെ അട്ടിമറിക്കാൻ ശ്രമം നടക്കുകയാണ്. അതിന് നിരന്തരം കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഒരു നാണവുമില്ലാതെ ആ പണി ചെയ്യുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പോലീസിൽ വളരെ ചെറിയ വിഭാഗം ജനകീയസേന എന്ന മനോഭാവത്തിന് ചേരാത്ത രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ ഉള്ളവരെ സേനയിൽ നിന്ന് ഒഴിവാക്കുന്ന നടപടി എടുത്തുവരുന്നുണ്ട്. പോലീസ് സേനയുടെ അച്ചടക്കത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകാൻ പാടില്ല. ദുഷ്‌പ്രവൃത്തി ഒരാളിൽ നിന്ന് ഉണ്ടായാൽ അത് പോലീസിന്റെ ആകെ പ്രവൃത്തിയായി സമൂഹം വിലയിരുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

TECHNOLOGY | നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE