മൂല്യനിർണയം ബഹിഷ്‌കരിച്ചത് ബോധപൂർവം; പരീക്ഷ അട്ടിമറിക്കാൻ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി

By Trainee Reporter, Malabar News
V Shivankutty
Ajwa Travels

തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം ബഹിഷ്‌കരിച്ച അധ്യാപകർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണ്. വിദ്യാർഥികളെ മറയാക്കി അധ്യാപകർ നടത്തുന്നത് സർക്കാർ വിരുദ്ധ പ്രവർത്തനമാണെന്നും മന്ത്രി പറഞ്ഞു.

കെമിസ്ട്രി അധ്യാപകർ മാത്രമാണ് മൂല്യനിർണയം ബഹിഷ്‌കരിക്കുന്നത്. ഇതുവരെ ഒരു അപേക്ഷയോ പരാതിയോ രേഖാമൂലമോ അല്ലാതെയോ അധ്യാപകർ വകുപ്പിനെ അറിയിച്ചിട്ടില്ല. മൂല്യനിർണയ ദിവസം വരെ ആർക്കും പരാതി ഇല്ലായിരുന്നു. ഉത്തരക്കടലാസ് നോക്കി തുടങ്ങുമ്പോൾ മാത്രമാണ് അധ്യാപകർക്ക് പ്രശ്‌നം ഉണ്ടായതെന്നും മന്ത്രി കുറ്റപ്പെടുത്തി.

പഠിച്ചു പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ന്യായമായ മാർക്ക് നൽകുകയെന്നതാണ് സർക്കാർ നയം. അധ്യാപകർ വാരിക്കോരി മാർക്ക് നൽകിയാൽ വിദ്യാഭ്യസ വകുപ്പിന് അത് അംഗീകരിക്കാൻ കഴിയില്ല. കോടതി ഉത്തരവ് പ്രകാരം മൂല്യനിർണയത്തിൽ നിന്ന് ഒരു കാരണവശാലും അധ്യാപകർ വിട്ടുനിൽക്കാൻ പാടില്ലെന്നും, വിട്ടുനിൽക്കുന്നത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കെമിസ്ട്രി മൂല്യനിർണയത്തിൽ ഉത്തരസൂചിക നാളെ പുനഃപരിശോധന നടത്തിയേക്കും. മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കാത്ത അധ്യാപകർക്ക് തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട് ഒഴികെയുള്ള ജില്ലകളിൽ നിന്ന് രണ്ട് അധ്യാപകർക്കാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

Most Read: ആരോഗ്യ സ്‌ഥാപനങ്ങൾക്ക്‌ തടസമില്ലാതെ വൈദ്യുതി നൽകണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE