ആരോഗ്യ സ്‌ഥാപനങ്ങൾക്ക്‌ തടസമില്ലാതെ വൈദ്യുതി നൽകണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം

By Team Member, Malabar News
Should Give Electricity To Health Institutions in The Heat Wave Situation
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ ഭാഗമായി ആരോഗ്യ സ്‌ഥാപനങ്ങൾക്ക് തടസമില്ലാതെ വൈദ്യുതി നൽകണമെന്ന് സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സംസ്‌ഥാനങ്ങളോട് ഇക്കാര്യം നിർദ്ദേശിച്ചത്.

കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യം നിലവിൽ വലിയ രീതിയിലുള്ള വൈദ്യുതി പ്രതിസന്ധിയാണ് നേരിടുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാതെയാണ് ഇപ്പോൾ കേന്ദ്രം സംസ്‌ഥാനങ്ങളോട് തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യണമെന്ന് നിർദ്ദേശം നൽകുന്നത്.

അതേസമയം അടുത്ത മൂന്ന് നാല് ദിവസങ്ങളില്‍ രാജ്യത്ത് ഉഷ്‌ണ തരംഗം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പും ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും അറിയിച്ചതായി അധികൃതർ വ്യക്‌തമാക്കി. ഉഷ്‌ണ തരംഗവുമായി ബന്ധപ്പെട്ട ദേശീയ പ്രവര്‍ത്തന പദ്ധതിയില്‍ കേന്ദ്രീകരിച്ചാണ് സംസ്‌ഥാനങ്ങള്‍ നടപടികള്‍ എടുക്കേണ്ടതെന്നും അത് ജില്ലാ തലത്തില്‍ എത്തിക്കണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്‌ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ വ്യക്‌തമാക്കുന്നുണ്ട്.

Read also: സ്‌കൂളുകളില്‍ വേദങ്ങളും രാമായണവും; ഉത്തരവിറക്കാൻ ഉത്തരാഖണ്ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE