സംസ്‌ഥാന സ്‌കൂൾ കലോൽസവം; ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം തന്നെയെന്ന് മന്ത്രി

അടുത്ത വർഷം മുതൽ എന്തായാലും നോൺവെജ് ഉണ്ടാകുമെന്നും ബിരിയാണി കൊടുക്കാൻ ആഗ്രഹം ഉണ്ടെന്നുമായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. ഇറച്ചിയും മീനും വിളമ്പാൻ കലോൽസവ മാനുവൽ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

By Trainee Reporter, Malabar News
State School Arts Festival; Minister said that vegetarian food will be served this time too
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമായിരിക്കും നൽകുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഘാടക സമിതി യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. കഴിഞ്ഞ വർഷത്തെ കലോൽസവത്തിൽ ഭക്ഷണം സംബന്ധിച്ച് വിവാദം ഉയർന്നിരുന്നു. ഇതോടെ ഈ വർഷം മുതൽ നോൺ-വെജ് ഭക്ഷണവും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നു.

അടുത്ത വർഷം മുതൽ എന്തായാലും നോൺവെജ് ഉണ്ടാകുമെന്നും ബിരിയാണി കൊടുക്കാൻ ആഗ്രഹം ഉണ്ടെന്നുമായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. ഇറച്ചിയും മീനും വിളമ്പാൻ കലോൽസവ മാനുവൽ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും സർക്കാർ തീരുമാനിച്ചാൽ എപ്പോൾ വേണമെങ്കിലും നോൺവെജ് വിളമ്പാമെന്ന് പഴയിടം മോഹനൻ നമ്പൂതിരിയും പ്രതികരിച്ചിരുന്നു.

എന്നാൽ, ഈ വർഷവും വെജിറ്റേറിയൻ ഭക്ഷണം തന്നെ ആയിരിക്കുമെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് വി ശിവൻകുട്ടി. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, അക്രഡിറ്റേഷനുള്ള മാദ്ധ്യമ പ്രവർത്തകർക്ക് പ്രത്യേക പാസ് കൊടുക്കുമെന്നും മന്ത്രി അറിയിച്ചു. മാദ്ധ്യമപ്രവർത്തകർക്ക് ഇരിക്കാനുള്ള സീറ്റ് ക്രമീകരിക്കും. അവിടെ മാത്രമേ ഇരിക്കാൻ പാടുള്ളൂ. മാദ്ധ്യമപ്രവർത്തകർക്ക് ഗ്രീൻ റൂമിൽ പോവാൻ അനുവാദമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനുവരിയിൽ കൊല്ലം ജില്ലയിലാണ് ഇത്തവണത്തെ സംസ്‌ഥാന സ്‌കൂൾ കലോൽസവം.

Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE