ഹയർ സെക്കന്ററി പരീക്ഷാഫലം ജൂൺ 20നുള്ളിൽ പ്രഖ്യാപിക്കും; മന്ത്രി വി ശിവൻകുട്ടി

By Staff Reporter, Malabar News
V-Shivankutty
Ajwa Travels

തിരുവനന്തപുരം: എസ്എസ്എൽസി ഫലം ജൂൺ 15ഓടു കൂടിയും ഹയർ സെക്കന്ററി ഫലം ജൂൺ 20ഓടു കൂടിയും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2022-23 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോമിന്റെ സംസ്‌ഥാനതല വിതരണോൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷകൾ പരിഗണിച്ച് നേരത്തെ നിശ്‌ചയിച്ച എൻഎസ്എസ് ക്യാംപുകൾ മാറ്റി വെച്ചതായും മന്ത്രി പറഞ്ഞു. 2017-18 അധ്യയന വര്‍ഷത്തിലാണ് കൈത്തറി യൂണിഫോം പദ്ധതി ആരംഭിച്ചത്. ആദ്യ വർഷം സര്‍ക്കാര്‍ എല്‍പി സ്‌കൂളിൽ നടപ്പിലാക്കിയ പദ്ധതിയിൽ രണ്ടാം വർഷം സര്‍ക്കാര്‍ യുപി സ്‌കൂളുകളെ കൂടി ഉള്‍പ്പെടുത്തി. മൂന്നാമത്തെ വർഷം എയ്‌ഡഡ് എല്‍പി സ്‌കൂളുകള്‍ കൂടി പദ്ധതിയുടെ ഭാഗമായി.

2022-23 അധ്യയന വർഷം സര്‍ക്കാര്‍ സ്‌കൂള്‍ വിഭാഗത്തിൽ 1 മുതല്‍ 4 വരെയുള്ള എല്‍പി സ്‌കൂളുകൾക്കും 1 മുതല്‍ 5 വരെയുള്ള എല്‍പി സ്‌കൂളുകൾക്കും 1 മുതല്‍ 7 വരെയുള്ള യുപി സ്‌കൂളുകൾക്കും 5 മുതല്‍ 7 വരെയുള്ള യുപി സ്‌കൂളുകൾക്കുമാണ് കൈത്തറി യൂണിഫോം നൽകുന്നത്. എയ്‌ഡഡ് സ്‌കൂള്‍ വിഭാഗത്തിൽ 1 മുതല്‍ 4 വരെയുള്ള എല്‍പി സ്‌കൂളുകൾക്കാണ് കൈത്തറി യൂണിഫോം നൽകുന്നത്.

Read Also: ട്വിറ്റർ വിലക്ക് നീക്കണം; ട്രംപിന്റെ ഹരജി തള്ളി കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE