പ്ളസ് വൺ പ്രവേശനം; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

By Trainee Reporter, Malabar News
V-Shivankutty -Plus Two exam results
Ajwa Travels

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം ചേരും. പ്ളസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷ സ്വീകരിക്കാനുള്ള തീയതി നീട്ടുന്നത് ഇന്ന് തീരുമാനിക്കും. സിബിഎസ്‌ഇ പത്താം ക്ളാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ വൈകുന്നതിനാലാണ് തീയതി നീട്ടാൻ ആലോചിക്കുന്നത്.

ഇക്കാര്യത്തിൽ ഇന്ന് നടക്കുന്ന ഉന്നതതല ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സിബിഎസ്‌ഇ വിദ്യാർഥികൾക്കായി ഒരു അലോട്ട്മെന്റ് കൂടി നടത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സിലബസിൽ പഠിക്കുന്ന കുട്ടികളെന്ന വേർതിരിവ് പാടില്ല. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത് വലിയ ജാഗ്രത കുറവാണ്. വിദ്യാഭ്യാസ വകുപ്പിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിനിടെ, സിബിഎസ്‌ഇ, ഐസിഎസ്‌ഇ പത്താം ക്ളാസ് ഫലം പ്രസിദ്ധീകരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക്, മന്ത്രി വി ശിവൻകുട്ടി കത്തയച്ചിരുന്നു.

കേരളത്തിലെ പ്ളസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആവശ്യം. ജൂലൈ 18ന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നതെങ്കിൽ ആലോട്ട്മെന്റിന്റെ ഘട്ടത്തിൽ മാത്രമേ സിബിഎസ്‌ഇ വിദ്യാർഥികളെ പരിഗണിക്കാൻ കഴിയൂ എന്ന് വിദ്യാഭ്യാസ മന്ത്രി കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

Most Read: മങ്കിപോക്‌സ്; കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE