തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ യുവതി ഭർതൃഗൃഹത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു. തളിപ്പറമ്പ് പടപ്പങ്ങാട് സ്വദേശി പി പ്രവീണ മോഹൻ (31) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി ഒമ്പതോടെയാണ് സംഭവം. ചികിൽസയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.
കുടുംബ പ്രശ്‌നങ്ങളാണ് ആത്‍മഹത്യക്ക് പിന്നിലെന്നാണ് പ്രഥമിക നിഗമനം. ഭർത്താവിന്റെ വീട്ടിലാണ് പ്രവീണ രണ്ടുമക്കൾക്കൊപ്പം കഴിഞ്ഞിരുന്നത്. കേബിൾ ഓപ്പറേറ്ററായി രാജേഷാണ് പ്രവീണയുടെ ഭർത്താവ്. അതേസമയം, വീട്ടിൽ നിന്നും ആത്‍മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്‌ച രാത്രിയാണ് 70 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീണയെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആരോഗ്യനില ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഴയക്കൽ പി മോഹന്റെയും രമയുടെയും മകളാണ്.
Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി




































