തിരുവനന്തപുരം: കേരളത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോർട്. ഗോപന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന റിപ്പോർട് പോലീസ് കോടതിയിൽ സമർപ്പിച്ചു. ഇതോടെ കേസ് അവസാനിപ്പിച്ചു.
2025 ജനുവരിയാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമി മരിച്ചത്. ഗോപൻ സ്വാമി സമാധിയായി എന്ന പോസ്റ്റർ മക്കൾ വീടിന് സമീപത്തെ മതിലുകളിൽ പതിപ്പിച്ചപ്പോഴാണ് സംഭവം നാട്ടുകാർ അറിയുന്നത്. നാട്ടുകാരെയോ ബന്ധുക്കളെയോ അറിയിക്കാതെ മക്കൾ ചേർന്നാണ് ഇദ്ദേഹത്തെ കുഴിച്ചിട്ടത്. ആരും അറിയാതെ സംസ്കാര ചടങ്ങുകൾ നടത്തിയതിൽ കൊലപാതക സാധ്യതയുണ്ടെന്ന നാട്ടുകാരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഗോപൻ സ്വാമി സമാധിയായതാണെന്നും ഹൃദയഭാഗം വരെ കർപ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങൾ കൊണ്ട് മൂടിയിരിക്കുകയാണെന്നും മുഖത്തും ശിരസ്സിലും വിഗ്രഹത്തിൽ ചാർത്തുന്നതുപോലെ കളഭം ചാർത്തി, പിന്നീട് പിതാവ് വാങ്ങിവെച്ചിരുന്ന ശിലയെടുത്ത് സമാധി മണ്ഡപം മൂടി എന്നാണ് മക്കൾ പോലീസിന് മൊഴി നൽകിയത്.
തുടർന്ന് ആചാരലംഘനം ചൂണ്ടിക്കാട്ടി പോസ്റ്റുമോർട്ടത്തിനെതിരെ ബന്ധുക്കൾ രംഗത്തെത്തിയെങ്കിലും കോടതിയുടെയും സർക്കാരിന്റെയും ഇടപെടലിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. കല്ലറ പൊളിച്ചപ്പോൾ മക്കൾ പറഞ്ഞത് ശരിവെക്കുന്ന തരത്തിലായിരുന്നു കാര്യങ്ങൾ. വീടിനോട് ചേർന്നുള്ള ക്ഷേത്രത്തിന് സമീപം നിർമ്മിച്ച സമാധി സ്ഥലത്ത് പൂജകളും മറ്റും നടന്നതായും കണ്ടെത്തിയിരുന്നു.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്


































