കുവൈത്ത് സിറ്റി: ഹോർമുസ് കടലിടുക്കിന് നേരെ വന്ന ഇറാന്റെ നാല് ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതിനും, ഖേഷ്‌ം ദ്വീപിലെയും ഗോരുക്കിലെയും ഇറാൻ റഡാർ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തിയതിനും പിന്നാലെ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം ശക്‌തമാക്കി ഇറാൻ.
കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാൻ മിസൈലാക്രമണം നടത്തി. ഇരു രാജ്യങ്ങളെയും ലക്ഷ്യമാക്കി ഇറാൻ ഏഴ് ബാലിസ്‌റ്റിക് മിസൈലുകൾ തൊടുത്തതായി അമേരിക്കൻ സൈന്യം സ്‌ഥിരീകരിച്ചു. ഇതിൽ ആറ് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായും ഒരെണ്ണം ലക്ഷ്യസ്‌ഥാനത്ത് എത്തിയില്ലെന്നുമാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്‌തമാക്കുന്നത്.
കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും നാശനഷ്‌ടങ്ങൾ വരുത്തിയതായും ഇറാൻ ഐആർജിസി അറിയിച്ചു. എന്നാൽ, നിലവിൽ യുഎസ് സൈന്യത്തിനോ ഉദ്യോഗസ്‌ഥർക്കോ യാതൊരു നാശനഷ്‌ടങ്ങളും സംഭവിച്ചിട്ടില്ല. ബഹ്‌റൈനിലെ അഞ്ചാം കപ്പൽപ്പട ആസ്‌ഥാനത്തിന് കേടുപാടുകൾ സംഭവിച്ചുവെന്ന ഇറാനിയൻ അവകാശവാദങ്ങൾ തെറ്റാണെന്നും യുഎസ് സൈന്യം പ്രസ്‌താവനയിൽ അറിയിച്ചു.
വ്യോമപ്രതിരോധ സംവിധാനങ്ങൾ നിലവിൽ ശത്രു മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് സൈന്യവും അറിയിച്ചു. അതേസമയം, മിസൈൽ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ കുവൈത്തും ബഹ്‌റൈനും അടിയന്തര സുരക്ഷാ നടപടികൾ ശക്‌തമാക്കിയിട്ടുണ്ട്.
ബഹ്‌റൈനിൽ ജനങ്ങളോട് സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം
മേഖലയിൽ സംഘർഷം കടുത്തതോടെ ബഹ്‌റൈനിൽ ഉടനീളം അപായ സൈറണുകൾ മുഴങ്ങി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 4.15നാണ് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സുരക്ഷ മുൻനിർത്തിയാണ് ഈ മുൻകരുതൽ നടപടികളെന്നും അധികൃതർ അറിയിച്ചു.
ആക്രമണങ്ങളെ പ്രതിരോധിച്ചതായി കുവൈത്ത്
കുവൈത്തിന് നേരെ ഉണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സൈനിക ജനറൽ സ്‌റ്റാഫിനെ ഉദ്ധരിച്ച് കേട്ട ശക്‌തമായ സ്‌ഫോടന ഏജൻസിയായ കുന റിപ്പോർട് ചെയ്‌തു. പുലർച്ചെ കേട്ട ശക്‌തമായ സ്‌ഫോടന ശബ്‌ദങ്ങൾ മിസൈലുകൾ തകർത്തപ്പോൾ ഉണ്ടായതാണെന്ന് സൈന്യം വ്യക്‌തമാക്കി. രാജ്യത്തെ സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പിന്തുടരുമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ





































