കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിക്കായി തിരച്ചിൽ

അണ്ടിക്കുന്നുമ്മൽ പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35) ആണ് മരിച്ചത്. കാൽവഴുതി ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയ രമ്യ ഒഴുക്കിൽപ്പെടുകയായിരുന്നു. അഞ്ചുവയസുള്ള കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്

By Senior Reporter, Malabar News
Drowned To Death in Kerala
Representational Image

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ അമ്മയും കുഞ്ഞും ഒഴുക്കിൽപ്പെട്ടു. അമ്മയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുവയസുള്ള മകനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അണ്ടിക്കുന്നുമ്മൽ പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം. കുറ്റ്യാടി തോട്ടത്താംകണ്ടി ഭാഗത്ത് പുഴയിൽ അലക്കാനായി പോയ രമ്യയും മകൻ ശിവനന്ദും ഒഴുക്കിൽപ്പെടുകയായിരുന്നു. കാൽവഴുതി ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയ രമ്യയും ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.

നാട്ടുകാർ ഓടിക്കൂടി രമ്യയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. കടിയങ്ങാട് ഫാർമസിസ്‌റ്റായി ജോലി ചെയ്‌ത്‌ വരികയായിരുന്നു രമ്യ. നാദാപുരം, പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിൽ നിന്നുള്ള ഫയർഫോഴ്‌സ് അംഗങ്ങളാണ് പുഴയിൽ കുട്ടിക്കായി തിരച്ചിൽ നടത്തുന്നത്. രമ്യയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE