ബെംഗളൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസും ലോറിയും കൂട്ടിയിടിച്ച് നാലുമരണം. മൈസൂരുവിന് സമീപം ഹുൻസൂർ പെരിയ പട്ടണയിൽ ഇന്ന് പുലർച്ചെ 3.45ഓടെയാണ് അപകടം. യാത്രക്കാരായ ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ഡ്രൈവർ മൈസൂരു സ്വദേശി സുനിൽ, ക്ളീനർ മലയാളിയായ സുഹൈൽ എന്നിവരാണ് മരിച്ചത്.
കാവേരി എന്ന സ്ളീപ്പർ ബസ് എതിർദിശയിൽ നിന്നുവന്ന ചരക്കുലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസിന്റെ ഡ്രൈവറും ക്ളീനറും ഉൾപ്പടെ മരിച്ചവരിൽപ്പെടുന്നുണ്ട്.
പരിക്കേറ്റവരെ ഹുൻസൂരിലെയും മൈസൂരുവിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. റോഡിൽ മരം വീണ് കിടന്നിരുന്നതിനാൽ അതുവഴി വന്ന ലോറി വലതുവശത്തേക്ക് വെട്ടിച്ചു മാറ്റിയപ്പോഴാണ് എതിർദിശയിൽ നിന്ന് വന്ന ബസിലേക്ക് ഇടിച്ചുകയറിയതെന്നാണ് വിവരം.
Most Read| എസ്എസ്ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; പുതിയ വോട്ടർമാരെ ചേർക്കാം



































