‘മുരളീധരൻ എല്ലാം ‘നിസാരം’ എന്ന മട്ടിൽ, സ്‌ഥാനത്തിരിക്കാൻ അർഹതയില്ല’

എസ്എംഎ മരുന്നിനെച്ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ മുൻ ആരോഗ്യമന്ത്രിമാരായ വീണാ ജോർജ്, കെകെ ശൈലജ, പികെ ശ്രീമതി എന്നിവർ സംയുക്‌ത വാർത്താ സമ്മേളനം നടത്തിയത്.

By Senior Reporter, Malabar News
former health ministers held a joint press conference on sma controversy
മുൻ ആരോഗ്യമന്ത്രിമാരായ കെകെ ശൈലജ, പികെ ശ്രീമതി, വീണാ ജോർജ് എന്നിവർ നടത്തിയ സംയുക്‌ത വാർത്താസമ്മേളനത്തിൽ നിന്ന് / Image Courtesy: Media One Online

തിരുവനന്തപുരം: ആരോഗ്യവകുപ്പ് സംവിധാനം താറുമാറായെന്ന ആരോപണവുമായി മുൻ ആരോഗ്യമന്ത്രിമാർ രംഗത്ത്. എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങളിൽ മരുന്ന് പരീക്ഷണം നടത്തുന്ന ആരോഗ്യമന്ത്രി കെ. മുരളീധരന് സ്‌ഥാനത്തിരിക്കാൻ അർഹതയില്ലെന്ന് മുൻ ആരോഗ്യമന്ത്രിമാരായ വീണാ ജോർജ്, കെകെ ശൈലജ, പികെ ശ്രീമതി എന്നിവർ സംയുക്‌ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിസാരം എന്ന മട്ടിലാണ് കെ മുരളീധരൻ ആരോഗ്യവകുപ്പ് ചുമതല ഏറ്റെടുത്തതെന്ന് പികെ ശ്രീമതി പറഞ്ഞു.. എസ്എംഎ മരുന്ന് രക്ഷതാക്കളെ ബോധ്യപ്പെടുത്തുകയും ആശങ്ക അകറ്റുകയും ചെയ്യണം. കുട്ടികളിൽ ക്ളിനിക്കൽ ട്രയലിനുള്ള മരുന്ന് എങ്ങനെ പ്രയോഗിച്ചുവെന്നും അവർ ചോദിച്ചു. ആശുപത്രികളെ വൻകിട മുതലാളിമാർ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. പൊതുജനാരോഗ്യം നിലനിന്നില്ലെങ്കിൽ സാധാരണക്കാർ ചികിൽസാ ചെലവ് താങ്ങാനാവാതെ ബുദ്ധിമുട്ടുമെന്നും അവർ പറഞ്ഞു. മരുന്ന് കമ്പനികളുമായുള്ള മുരളീധരന്റെ ബന്ധം അന്വേഷിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

എസ്എംഎ ബാധിച്ച കുട്ടികളെ പരീക്ഷണ വസ്‌തുവാക്കിയെന്നും ഇതാണ് രക്ഷിതാക്കൾക്ക് ആശങ്കയുണ്ടാക്കാൻ കാരണമായതെന്നും സുതാര്യമല്ലാതെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചതെന്നും വീണാ ജോർജ് പറഞ്ഞു.

ആരോഗ്യവകുപ്പ് കെ മുരളീധരൻ ചോദിച്ചു വാങ്ങിയെന്നും, നിസാരം എന്നാണ് മുരളീധരൻ പറഞ്ഞതെന്നും എന്നാൽ, ഏറ്റെടുത്തത് മുതൽ പ്രശ്‌നങ്ങൾ തുടങ്ങിയെന്നും വിമർശനം ഉയർന്നു. വിമർശനം ഉണ്ടാകാത്ത വകുപ്പ് അല്ല ആരോഗ്യ വകുപ്പെന്നും വിമർശനങ്ങളെ പരിഹാസത്തോടെ തങ്ങൾ ആരും കണ്ടിട്ടില്ലെന്നും മാദ്ധ്യമങ്ങൾ ഇപ്പോൾ ആരോഗ്യ വകുപ്പിന് എതിരെ ഉയർത്തുന്ന വിമർശനം വസ്‌തുതാപരമാണെന്നും നീതിബോധം ഇല്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ് ആരോഗ്യവകുപ്പ് മന്ത്രിയെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മൂന്നുതവണ ആരോഗ്യ മന്ത്രിമാരായി അഞ്ചുവർഷം പൂർത്തിയാക്കിയവരാണ് തങ്ങളെന്നും ഏവർക്കും അഭിമാനിക്കാൻ കഴിയുന്ന വിധത്തിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ച കാലഘട്ടമായിരുന്നു കഴിഞ്ഞ പത്ത് വർഷക്കാലമെന്നും ഈ കാലംകൊണ്ട് ആശുപത്രികളുടെ പരിതസ്‌ഥിതിയാകെ മാറിയെന്നും ഇതോടെ ലോകത്താകമാനം പ്രശംസ പിടിച്ചുപറ്റാൻ കേരളത്തിന്റെ ആരോഗ്യമേഖലയ്‌ക്ക് സാധിച്ചെന്നും അവർ കൂട്ടിച്ചേർത്തു.

Most Read| ആരോഗ്യ സംരക്ഷണ നിലവാരം; ഇന്ത്യ മൂന്നാം സ്‌ഥാനത്ത്‌, ചികിൽസാ ചെലവ് പ്രധാന വില്ലൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE