പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ വയോധികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര കടിശ്ശേരി വീട്ടിൽ 73കാരി ഭാനുമതിയാണ് മരിച്ചത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സമീപത്തെ വീട്ടിൽ പാൽ വിതരണം ചെയ്യാൻ എത്തിയപ്പോളാണ് മൃതദേഹം ആദ്യം കാണുന്നത്. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇതിനുമുൻപും വയോധിക ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Most Read| സിജെപി; സ്ഥാപകൻ അഭിജീത്ത് ദീപ്കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു





































