അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരൻ മരിച്ചു

By Senior Reporter, Malabar News
Kannur Firecracker Accident
Rep. Image

കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരൻ മരിച്ചു. പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ ഉബൈദിന്റെ മകൻ അമാൻ ആണ് മരിച്ചത്. വായ്പ്പറമ്പ് യുപി സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാർഥിയായിരുന്നു.

വിഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്നതിൽ ആഹ്‌ളാദം പ്രകടപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്‌തിരുന്നു. ഈ സമയം ഇവിടെ ഉണ്ടായിരുന്ന നാല് കുട്ടികൾ പൊട്ടാതെ കിടന്ന പടക്കം ശേഖരിച്ചു. ഈ പടക്കങ്ങൾ ചേർത്തുവെച്ച് കല്ലിനടിയിൽ വെച്ച് തീ കൊളുത്തുകയായിരുന്നു.

ഇങ്ങനെ പൊട്ടിച്ചപ്പോൾ പടക്കം ചിതറിവന്ന് ഏമാന്റെ കഴുത്തിൽ വീഴുകയായിരുന്നു. മറ്റു കുട്ടികൾക്കും പരിക്കേറ്റു. അമാനെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമാന്റെ സഹോദരൻ അൻഫാൽ (12), അഹമ്മദ് ബദാവി (7), സൽമാൻ ഹാരിസ് (12) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സൽമാൻ ഹാരിസ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മറ്റു രണ്ടുപേർ ഡിസ്‌ചാർജ് ആയി.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE