പത്തനംതിട്ട: 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. കസ്‌റ്റഡിയിലെടുത്ത ആറുപേരെ പോലീസ് താൽക്കാലികമായി വിട്ടയച്ചു. പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് ഉള്ളതിനാലാണിത്. വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു.
സ്‌കൂളിൽ വച്ചുനടന്ന കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു പറഞ്ഞത്. തുടർന്ന് അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ കൂടൽ പോലീസ് രണ്ട് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരുന്നു.
കേസിൽ പ്രായപൂർത്തിയാകാത്ത ആറുപേരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇതിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. സ്‌കൂളിന് സമീപത്ത് വച്ചും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം എന്നാണ് പെൺകുട്ടി മൊഴി നൽകിയത്. പെൺകുട്ടി പഠിക്കുന്ന അതേ സ്‌കൂളിൽ ഉള്ളവരാണ് പ്രതികൾ.
സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൻ കെവി. മനോജ് കുമാർ സ്വമേധയാ കേസെടുത്തിരുന്നു. മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തത്. ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ പോലീസ് മേധാവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരിൽ നിന്ന് കമ്മീഷൻ റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read| സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണം; ടെലഗ്രാമിന് നോട്ടീസ്


































