പത്തനംതിട്ട: 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്കൂളിൽ വച്ചുനടന്ന കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു പറഞ്ഞത്. പ്രായപൂർത്തിയാകാത്ത എട്ടുപേരാണ് കേസിലെ പ്രതികളെന്നാണ് സൂചന. ആറുപേരെ പോലീസ് തിരിച്ചറിഞ്ഞു.
ഒമ്പതാം ക്ളാസ് വിദ്യാർഥിനിയെയാണ് സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ കൂടൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്കൂളിന് സമീപത്ത് വച്ചും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം. പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിൽ ഉള്ളവരാണ് പ്രതികൾ. ഇവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെടുന്നു.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി





































