തൃശൂരിൽ ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

തൃശൂർ നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങിയാണ് അഞ്ചംഗ സംഘം അപകടത്തിൽപ്പെട്ടത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു.

By Senior Reporter, Malabar News
Boat-accident
Rep. Image

തൃശൂർ: നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കല്ലൂർ സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അപകട സമയത്ത് അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞദിവസം വൈകുന്നേരം ആറുമണിയോടെ ആയിരുന്നു അപകടം. നെകോളിൽ വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. കോൾ പാട്ടത്തിനെടുത്ത ചാഴൂർ സ്വദേശി സുനിൽ ഉൾപ്പടെയുള്ളവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. പാടത്തിന് നടുവിൽ വെച്ച് ബോട്ട് മുങ്ങുകയായിരുന്നു.

തൊഴിലാളികളായ നിഷാദ് അറയ്‌ക്കൽ മാളിയേക്കൽ, ഗിരീഷ് കിഴക്കൂട്ട് എന്നിവരാണ് നീന്തി കരയിലെത്തിയത്. സുനിലിനെ പടവിൽ തളർന്നുകിടക്കുന്ന നിലയിൽ തിരച്ചിൽ സംഘം കണ്ടെത്തുകയായിരുന്നു. സുനിലിനൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേരെ പരിചയം ഇല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.

സ്‌കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ അഗ്‌നിരക്ഷാ സേനയും പോലീസും മൂന്നുമണിക്കൂറോളം തിരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നെടുപുഴ പോലീസും തൃശൂർ അഗ്‌നിരക്ഷാ സേനയും തിരച്ചിലിൽ പങ്കാളികളായി.

Most Read| വിഴിഞ്ഞത്ത് പ്രാഥമിക കരാറെന്ന് അദാനി; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE