വീട്ടിൽ ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചു; യുവതിക്കെതിരെ പോക്‌സോ കേസ്

തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിനെതിരെയാണ് (25) കേസ്.

By Senior Reporter, Malabar News
pocso cases
Rep.Image

കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ മേൽപ്പറമ്പ് പോലീസ്. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിനെതിരെയാണ് (25) കേസ്.

പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ മെർലിൻ. ഇവരുടെ വീട്ടിലെത്തിയ സമയത്താണ് സ്‌നേഹ പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. ഭയം കാരണം കുട്ടി ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. അടുത്തിടെ സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു.

പ്രതിക്കെതിരെ തളിപ്പറമ്പ് സ്‌റ്റേഷനിൽ മൂന്ന് പോക്‌സോ കേസുകൾ നേരത്തെയും രജിസ്‌റ്റർ ചെയ്‌തിരുന്നതായി പോലീസ് പറഞ്ഞു. രണ്ട് കേസുകൾ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതിനാണ്. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മർദ്ദിച്ച കേസിലും സ്‌നേഹ പ്രതിയാണ്.

പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ് സ്‌നേഹ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ചെറു സമ്മാനങ്ങൾ നൽകിയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അവ കാണിച്ചു ഭീഷണിപ്പെടുത്തിയും ആണ് കുട്ടികളെ ചൂഷണം ചെയ്യുന്നത്. കഴിഞ്ഞവർഷം കണ്ണൂരിൽ 12കാരിയെ പീഡിപ്പിച്ച കേസ് ഇവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE