ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് (ഐപിഎൽ) വിരമിച്ച് ഇതിഹാസ താരം എംഎസ് ധോണി. 18 വർഷത്തെ കരിയറിനാണ് തിരശീല വീണത്. അടുത്ത ഐപിഎൽ സീസണിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായിരിക്കുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടീം മാനേജ്മെന്റ് ഇക്കാര്യം പുറത്തുവിട്ടത്. പരിക്ക് കാരണം കഴിഞ്ഞ ഐപിഎൽ സീസണിൽ താരത്തിന് ഒരു മൽസരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല. ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് ധോണി.
2010, 2011, 2018, 2021, 2023 വർഷങ്ങളിലായിരുന്നു ചെന്നൈയുടെ കിരീട നേട്ടങ്ങൾ. 2010ലും 2014ലും ധോണിക്ക് കീഴിൽ ചെന്നൈ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. 2022ൽ ആദ്യമായി ചെന്നൈ ക്യാപ്റ്റൻസി ഒഴിഞ്ഞ ധോണി, 2025ൽ താൽക്കാലിക ക്യാപ്റ്റനായും പ്രവർത്തിച്ചു. സഹീർ ഖാനാണ് 2027 ഐപിഎലിൽ ചെന്നൈയുടെ പരിശീലകൻ.
Most Read| കള്ളുഷാപ്പിൽ സോഫിയുടെ ‘ചിയേഴ്സ്’; ആശ്രിതനിയമനം രണ്ടുവർഷം നീണ്ട പോരാട്ടത്തിലൂടെ




































