വാങ്കഡേയിൽ സെഞ്ചുറി തിളക്കത്തിൽ സഞ്‌ജു; മുംബൈക്ക് ലക്ഷ്യം 208

54 പന്തിൽ 101 റൺസെടുത്താണ് സഞ്‌ജു, മുംബൈക്കെതിരെ മികച്ച സ്‌കോറുയർത്തിയത്. നിശ്‌ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്‌ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് 207 റൺസെടുത്തു.

By Senior Reporter, Malabar News
Sanju Samson
Ajwa Travels

മുംബൈ: ഐപിഎല്ലിൽ മുംബൈക്കെതിരായ മൽസരത്തിൽ സെഞ്ചുറിയിൽ തിളങ്ങി മലയാളികളുടെ സ്വന്തം താരം സഞ്‌ജു സാംസൺ. 54 പന്തിൽ 101 റൺസെടുത്താണ് സഞ്‌ജു, മുംബൈക്കെതിരെ മികച്ച സ്‌കോറുയർത്തിയത്. ഈ സീസൺ ഐപിഎല്ലിലെ സഞ്‌ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്.

നിശ്‌ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്‌ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് 207 റൺസെടുത്തു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടേത് തകർപ്പൻ തുടക്കമായിരുന്നു. സഞ്‌ജു സാംസണും നായകൻ ഋതുരാജ് ഗെയ്‌ക്വാദും അടിച്ചുതുടങ്ങിയതോടെ സ്‌കോർ കുതിച്ചു. 14 പന്തിൽ നിന്ന് 22 റൺസെടുത്ത് ഗെയ്‌ക്വാദ് പുറത്തായി.

പിന്നാലെ സഞ്‌ജു വെടിക്കെട്ടോടെ കളം നിറയുന്നതാണ് കണ്ടത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ 19 റൺസാണ് ചെന്നൈ അടിച്ചത്. പിന്നീടിറങ്ങിയ സർഫറാസ് ഖാൻ (14) വേഗം പുറത്തായെങ്കിലും സഞ്‌ജു ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. അതോടെ ആറോവറിൽ ടീം 73 റൺസിലെത്തി. ഏറെക്കുറെ ഒറ്റയ്‌ക്കാണ് സഞ്‌ജു ടീമിനെ മുന്നോട്ടുകൊണ്ടുപോയത്.

ഡെവാൾഡ് ബ്രവിസിനൊപ്പമാണ് സഞ്‌ജു സ്‌കോർ നൂറുകടത്തിയത്. പത്തോവറിൽ 111-3 എന്ന നിലയിലായിരുന്നു ടീം. പിന്നാലെ സഞ്ജുവിന്റെ ഫിഫ്റ്റിയെത്തി. 26 പന്തിൽ നിന്നാണ് താരം അർധസെഞ്ചുറി തികച്ചത്. അഞ്ചാം വിക്കറ്റിൽ കാർത്തിക് ശർമയുമൊത്താണ് സഞ്‌ജു സ്‌കോർ ഉയർത്തിയത്. അവസാന ഓവറിൽ മൂന്ന് സിക്‌സറോടെ താരം സെഞ്ചുറി പൂർത്തിയാക്കി.

മാർച്ച് അഞ്ചിന് വാങ്കഡേയിൽ നടന്ന ഇംഗ്ളണ്ടിനെതിരായ ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ 42 പന്തിൽ 89 റൺസ് സഞ്‌ജു എടുത്തിരുന്നു. 11 റൺസിനാണ് അന്ന് സെഞ്ചുറി നഷ്‌ടമായത്‌. ഈ ഐപിഎൽ സീസണിൽ സഞ്‌ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ 26 പന്തിലാണ് സഞ്‌ജു അർധസെഞ്ചുറി നേടിയത്.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE