മാറനല്ലൂർ ജയയുടെ മരണം കൊലപാതകം; മകന്റെ അറസ്‌റ്റ് രേഖപ്പെടുത്തും

By Trainee Reporter, Malabar News
jaya
Ajwa Travels

തിരുവനന്തപുരം: മാറനല്ലൂർ കൂവളശേരിയിൽ ആർ ജയയുടെ മരണം (58) കൊലപാതകമെന്ന് പോലീസ്. നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണം. സംഭവത്തിൽ മകൻ ബിജുവിനെ (35) ഇന്നലെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ജയ ആറുമാസമായി പക്ഷാഘാതത്തിന് ചികിൽസയിൽ ആയിരുന്നു.

ചൊവ്വാഴ്‌ച രാവിലെയാണ് ജയയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസി ജയയെ തിരക്കിയപ്പോൾ കിടപ്പുമുറിയിലെ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. വിളിച്ചിട്ട് അനക്കമില്ലാത്തതിനാൽ സമീപവാസികൾ വിവരം അറിയിച്ചു. ഈ സമയത്ത് മകൻ ബിജു വീട്ടിൽ തന്നെ ഉണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ബിജു മദ്യപിച്ചു വീട്ടിൽ ബഹളമുണ്ടാക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു.

Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE