തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ നിർണായക നീക്കവുമായി പ്രത്യേക സംഘം. കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് എസ്ഐടി നോട്ടീസ് അയച്ചു. ഹസൻ വാരിസ്, നിഖിൽ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്.
മാസപ്പടി കേസിൽ പിണറായി വിജയൻ, മകൾ വീണാ വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇഡി ശുപാർശ ചെയ്തത്. ഹവാല ഇടപാടിൽ ഊന്നിയാകും എസ്ഐടിയുടെ അന്വേഷണം. ഹവാല ഇടപാട് അടക്കം ഇഡി കൈമാറിയ തെളിവുകൾ പരിശോധിക്കുകയാണ് എസ്ഐടിയുടെ ആദ്യ ദൗത്യം.
ഹവാല ഇടപാടിലൂടെ മുഹമ്മദ് റിയാസ് വിദേശത്തേക്ക് കോടികൾ കടത്തിയെന്നാണ് ഇഡിയുടെ റിപ്പോർട്. ഹസൻ വാരിസിന് 1.2 കോടി രൂപയും മറ്റൊരാൾക്ക് നിശ്ചിത തുകയും നൽകിയതായി വീണയുടെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇഡി അവകാശപ്പെടുന്നു. ഇത് റിയാസും പിണറായി വിജയനും നിഷേധിച്ചിട്ടുണ്ട്.
കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കെഎം ഷാജഹാൻ നൽകിയ ഹരജിയിൽ ഹൈക്കോടതി വിധി വരാനിരിക്കുന്നതിനാൽ ഇഡിയോട് കൂടുതൽ രേഖകൾ എസ്ഐടി ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ വിവരങ്ങൾക്കായി ഇഡിയെ സമീപിക്കാൻ സാധ്യതയുണ്ട്. ഹസൻ വാരിസും നിഖിലും അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!



































