യുപി രാജ്യസഭാ തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി

പത്ത് സീറ്റുകളിലേക്കുള്ള യുപി രാജ്യസഭാ വോട്ടെടുപ്പ് ഒക്‌ടോബർ 16നാണ് നടക്കുന്നത്. ഒക്‌ടോബർ ആറാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

By Senior Reporter, Malabar News
bjp_
Rep. Image

ന്യൂഡെൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്നുള്ള എട്ട് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. നിലവിൽ രാജ്യസഭാംഗങ്ങളായ രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പടെ യുപിയിൽ നിന്ന് കാലാവധി പൂർത്തിയാക്കുന്ന എല്ലാ എംപിമാരെയും ഒഴിവാക്കിക്കൊണ്ടാണ് പുതിയ പട്ടിക.

ഇന്ന് ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ച പട്ടികയാണ് പുറത്തുവിട്ടത്. പട്ടികയിൽ ധരംപാൽ സിങ്, രാധാകാന്ത് ഓജ, പ്രകാശ് പാൽ, വിദ്യാസാഗർ സോങ്കർ, ഗോപി കൃഷ്‌ണ പാണ്ഡെ, പ്രിയങ്ക സിങ് റാവത്ത്, റാം പ്രതാപ് സിങ് ചൗഹാൻ, ശ്രുതി ഗാങ്‌വാർ എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളത്.

കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി, കേന്ദ്ര ഉപഭോക്‌തൃകാര്യ സഹമന്ത്രി ബിഎൽ വർമ എന്നിവരാണ് ഒഴിവാക്കിയ കേന്ദ്രമന്ത്രിമാർ. രാജ്യസഭയിലെ കാലാവധി കഴിയുന്നതിനാൽ ഇവർക്ക് മന്ത്രി സ്‌ഥാനവും ഉടൻ രാജിവയ്‌ക്കേണ്ടി വരും. പത്ത് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഒക്‌ടോബർ 16നാണ് നടക്കുന്നത്.

ഒക്‌ടോബർ ആറാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഹർദീപ് സിങ് പുരി, ബിഎൽ വർമ എന്നിവരെ കൂടാതെ, അരുൺ സിങ്, നീരജ് ശേഖർ, ഗീത ശാക്യ, ബ്രിജ്‌ലാൽ, സീമ ദ്വിവേദി എന്നിവരാണ് കാലാവധി പൂർത്തിയാക്കി സ്‌ഥാനം ഒഴിയുന്ന ബിജെപി എംപിമാർ. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലഫ്. ഗവർണറായി നിയമിതനായ ദിനേശ് ശർമ നേരത്തെ സ്‌ഥാനം ഒഴിഞ്ഞിരുന്നു.

നവംബർ 25നാണ് നിലവിലെ എംപിമാരുടെ കാലാവധി അവസാനിക്കുന്നത്. രണ്ട് കേന്ദ്രമന്ത്രിമാർ സ്‌ഥാനം ഒഴിയുന്നതോടെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയും ഉടൻ നടക്കും. അതേസമയം, 2027ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ നിന്നുള്ള പട്ടികയിൽ പൂർണമായും ബിജെപി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയതെന്നാണ് റിപ്പോർട്.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE