ഇന്ധന സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്കും ഉയരും

പരിഷ്‌കരിച്ച നിരക്കുകൾ ഒക്‌ടോബർ ആറുമുതൽ (നാളെ) നിലവിൽ വരും.

By Senior Reporter, Malabar News
indigo-increases-fuel-surcharge
Rep. Image

ന്യൂഡെൽഹി: ആഭ്യന്തര, അന്താരാഷ്‌ട്ര സർവീസുകളുടെ ഇന്ധന സർചാർജ് വർധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. പരിഷ്‌കരിച്ച നിരക്കുകൾ ഒക്‌ടോബർ ആറുമുതൽ (നാളെ) നിലവിൽ വരും. ഇതോടെ വിമാന ടിക്കറ്റ് നിരക്കിലും വർധനവ് ഉണ്ടാകും.

ജെറ്റ് ഇന്ധന വിലയിലുണ്ടായ തുടർച്ചയായ വർധനയാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രാ ദൂരത്തിന്റെ അടിസ്‌ഥാനത്തിൽ ആഭ്യന്തര സർവീസുകൾക്ക് 100 രൂപ മുതൽ 350 രൂപവരെയാണ് സർചാർജ് വർധിപ്പിച്ചിരിക്കുന്നത്. 500 കിലോമീറ്റർ ദൂരമുള്ള റൂട്ടുകളിൽ 375 രൂപയാക്കി ഉയർത്തി. നിലവിലിത് 275 രൂപയാണ്.

501 മുതൽ 1000 കിലോമീറ്റർ വരെ ദൂരമുള്ള യാത്രയ്‌ക്ക് 600 രൂപയാണ് സർചാർജ്. 400 രൂപയിൽ നിന്നാണ് 600 ആക്കി ഉയർത്തിയത്. 1001 മുതൽ 1500 കിലോമീറ്റർ വരെ ദൂരമുള്ള റൂട്ടുകളിൽ ഈ തുക 900 രൂപയും 1501 മുതൽ 2000 കിലോമീറ്റർ വരെ ദൂരത്തിന് 1150 രൂപയുമായിരിക്കും. 2000 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടുകളിൽ സർചാർജ് 1300 രൂപയായിരിക്കും ഈടാക്കുക. നിലവിലിത് യഥാക്രമം 600, 800, 950 രൂപയായിരുന്നു.

അന്താരാഷ്‌ട്ര റൂട്ടുകളിലേക്ക് സാർക്ക് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് 1000 രൂപമുതൽ 3000 രൂപ വരെയും, ആഫ്രിക്കൻ സർവീസുകൾക്ക് 6000 രൂപവരെയും, യൂറോപ്പ് സർവീസുകൾക്ക് 10,000 രൂപയുമാണ്. യൂറോപ്പിലേക്കുള്ള സർചാർജ് നിരക്ക് ഏപ്രിലിൽ വരുത്തിയ നിരക്ക് വർധനവ് അനുസരിച്ച് നിലവിൽ 10,000 രൂപ തന്നെയാണ്.

തെക്കുകിഴക്കൻ ഏഷ്യ, ജിസിസി, മിഡിൽ ഈസ്‌റ്റ്, വടക്കു-കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള ഇന്ധന സർചാർജ് 5500 രൂപയായിരിക്കും. ജെറ്റ് ഇന്ധനവിലയിൽ ഉണ്ടായ കുത്തനെയുള്ള വർധനവിനെ തുടർന്ന് മാർച്ച് മാസത്തിലാണ് ഇൻഡിഗോ ഇന്ധന സർചാർജ് ഏർപ്പെടുത്തിയത്. ഇതിപ്പോൾ രണ്ടാം തവണയാണ് ആ നിരക്കിലും വർധനവ് വരുത്തുന്നത്. ഇതോടെ, ഇൻഡിഗോ യാത്രക്കാർക്ക് ടിക്കറ്റ് വില കുത്തനെ ഉയരും.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE