ഇൻഡിഗോ മസ്‌കത്ത്- ഹൈദരബാദ് സർവീസ് പുനരാരംഭിക്കുന്നു

മേയ് 14 മുതൽ സർവീസ് പുനരാരംഭിക്കും.

By Senior Reporter, Malabar News
Indigo Air Service
Ajwa Travels

മസ്‌കത്ത്: ഇൻഡിഗോ ദിവസേനയുള്ള മസ്‌കത്ത്- ഹൈദരബാദ് സർവീസ് പുനരാരംഭിക്കുന്നു. മേയ് 14 മുതൽ സർവീസ് പുനരാരംഭിക്കും. വേനൽക്കാല യാത്രക്കാർക്ക് ആശ്വാസമാകുന്നതാകും സർവീസ്. സ്‌കൂൾ അവധിയായതോടെ പ്രവാസികൾ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യയിലേക്കുള്ള റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കും.

ഈ സാഹചര്യത്തിൽ സർവീസ് പുനരാരംഭിക്കുന്നത്. എയർലൈനിന്റെ ഷെഡ്യൂൾ അനുസരിച്ചു ഫ്ളൈറ്റ് പുലർച്ചെ 2.50ന് മസ്‌കത്തിൽ നിന്ന് പുറപ്പെട്ട് 7.45ന് ഹൈദരാബാദിൽ എത്തും. അതേസമയം, മടക്കവിമാനം പുലർച്ചെ 12.05ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് 1.50ന് മസ്‌കത്തിൽ എത്തും.

അതിനിടെ, ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്‌സ്‌പ്രസും വിപുലീകരിച്ചു. ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതിനൊപ്പം യുഎഇ, ഒമാൻ, സൗദി എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിക്കുകയും ചെയ്‌തു. ഇന്നലെ മുതലാണ് പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വന്നത്.

Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE