ഷിബു ഖാൻ കൊലക്കേസ്; മണിമല പഞ്ചായത്ത് അംഗം ഉൾപ്പടെ ആറുപേർ പിടിയിൽ

ബുധനാഴ്‌ചയാണ് എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാനെ വീടിന്റെ സമീപത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്.

By Senior Reporter, Malabar News
crime news
Representational Image

തൊടുപുഴ: എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാന്റെ കൊലപാതകത്തിൽ സിപിഎം മണിമല പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജോജി ജോൺ ഉൾപ്പടെ ആറുപേർ അറസ്‌റ്റിൽ. ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരാണ് അറസ്‌റ്റിലായത്‌.

ബുധനാഴ്‌ചയാണ് എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാനെ വീടിന്റെ സമീപത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്.

ബുധനാഴ്‌ച പുലർച്ചെ ഷിബു ഖാനും സുഹൃത്ത് കുഞ്ഞുമോനും മദ്യപിച്ചിരിക്കവെ ജോജി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്ത്‌ എത്തുകയും വാക്കുതർക്കത്തിലും തുടർന്ന് മർദ്ദനത്തിലും കലാശിക്കുകയായിരിന്നു. പ്രതികളുടെ ആക്രമണത്തിൽ ഭയന്നോടിയ ഷിബുവിനെ പിന്തുടർന്ന് അക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം, സംഭവത്തിന് ശേഷം കാണാതായ സുഹൃത്ത് കുഞ്ഞുമോനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌ത ശേഷം കൂടുതൽ തെളിവെടുപ്പിനായി കസ്‌റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ നീക്കം.

Most Read| അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിൻ ജെ തച്ചങ്കരിക്ക് നാലുവർഷം തടവും പിഴയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE