തിരുവനന്തപുരം: കഠിനകുളം ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു. ചാന്നാങ്കര സ്വദേശി മേഴ്‌സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഴ്‌സിയുടെ മകളുടെ മകനായ ഷിബിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. രാവിലെ പത്തുമണിയോടെയാണ് സംഭവം. ഇവർ ഒരുമിച്ച് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്.
ഇന്ന് രാവിലെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാവുകയും തുടർന്ന് ഷിബിൻ മെഴ്‌സിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചോരപുരണ്ട കത്തിയുമായി വീടിന് പുറത്തെത്തിയ ഷിബിൻ തന്നെയാണ് സംഭവം അയൽവാസികളോട് പറഞ്ഞത്.
തുടർന്ന് വീട്ടിൽ നിന്ന് പോയ ഇയാളെ കഠിനംകുളത്ത് നിന്ന് പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
Most Read| ചുണ്ടിന് ഓറഞ്ച് നിറം; കോംഗോ വനത്തിൽ അപൂർവയിനം കുരങ്ങനെ കണ്ടെത്തി





































