കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ 13 വയസുകാരൻ മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി. ചാത്തമംഗലം പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെ ചോയിമഠം ചെറുപുഴയിലാണ് സംഭവം.
സംഭവസ്‌ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന മഹാരാഷ്‌ട്ര സ്വദേശികൾ കുട്ടികളുടെ ബഹളംകേട്ട് ഓടിയെത്തി മുങ്ങിപ്പോയ കുട്ടിയെ രക്ഷപ്പെടുത്തി. എന്നാൽ, സനു ഫിയാസിനെ രക്ഷിക്കാനായില്ല. തുടർന്ന് മുക്കം അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.
ഫയർഫോഴ്‌സ് യൂണിറ്റ് സ്‌ഥലത്തെത്തി ഏറെനേരം തിരച്ചിൽ നടത്തിയതിന് ശേഷമാണ് സനു ഫിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ചാത്തമംഗലത്തെ സനു ഫിയാസിന്റെ വീട്ടിലെത്തിയ ശേഷം രണ്ട് കുട്ടികളും സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു.
Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

































